ന്യൂദല്‍ഹി: കേരളത്തിലെ മലപ്പുറത്ത് മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള ഗ്രാമമുണ്ടെന്ന ആരോപണവുമായി എഴുത്തുകാരന് സന്ദീപ് ബാലകൃഷ്ണ. ഏകദേശം 70 ലക്ഷം സബ് സ്ക്രൈബര്‍മാരുള്ള രണ്‍വീര്‍ അല്ലാബാദിയ ബീര്‍ബൈസപ്സിന്റെ യൂട്യൂബ് ചാനലിലെ പോഡ് കാസ്റ്റിലാണ് സന്ദീപ് ബാലകൃഷ്ണ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സന്ദീപ് ബാലകൃഷ്ണയുടെ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ വീഡിയോ
Being a native of Malappuram it's sad that I haven't been to this mentioned place until now. So @BeerBicepsGuy can you do a favor and get me the address of this village from @dharmadispatch ? TIA pic.twitter.com/lEqox57uSv
— Sini ꕤ (@siniya_says) March 19, 2024
“കേരളത്തിലെ മലപ്പുറത്ത് ഒരു കുഗ്രാമമുണ്ട്. അവിടേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു സൈന്‍ ബോര്‍ഡുണ്ട്. ഇത് ഒരു ഇസ്ലാമികഗ്രാമമാണ്. ഇവിടെ പ്രാബല്യത്തിലുള്ളത് ഇസ്ലാമിക നിയമമാണ് എന്നാണ് ബോര്‍ഡില്‍ ഉള്ളത്. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ ഇവിടേക്ക് വരുന്നത് ഗ്രാമം നിരുത്സാഹപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴിലുള്ള സ്ഥലത്താണ് ഈ ബോര്‍ഡുള്ളത്”- ഇത്രയുമായിരുന്നു സന്ദീപ് ബാലകൃഷ്ണയുടെ വിവാദ പ്രസ്താവന.
ഇത് അവാസ്തവിക പ്രസ്താവനയാണെന്ന് ആരോപിച്ച് നിരവധി പേര് രംഗത്ത് വന്നിരിക്കുകയാണ്. മലപ്പുറത്ത് ഇങ്ങിനെ ഒരു ബോര്‍ഡുണ്ടെങ്കില്‍ അതിന്റെ ചിത്രം അയച്ചുതരൂ, ഈ വാദം തെളിവ് സഹിതം തെളിയിക്കൂ എന്നിങ്ങനെ പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ഈ ആരോപണങ്ങളോട് സന്ദീപ് ബാലകൃഷ്ണ പ്രതികരിച്ചിട്ടില്ല.
സന്ദീപ് ബാലകൃഷ്ണ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്- ടിപ്പുസുല്‍ത്താന്‍- ദ ടൈറന്റ് ഓഫ് മൈസൂര്‍- Tipu Sultan: The tyrant of Mysore(2013), ഇന്‍വേഡേഴ്സ് ആന്റ് ഇന്‍ഫിഡെല്‍സ്: ഫ്രം സിന്ധ് ടു ഡെല്‍ഹി: ദ 500 യേര് ജേണി ഓഫ് ഇസ്ലാമിക് ഇന്വേഷന്സ്- Invaders and Infidels: From Sindh to Delhi: The 500 year journey of Islamic invasions (2020) എന്നിവയാണ് ഈ പുസ്തകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: