കോട്ടയം: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതിയായ ജോളി ജോസഫ് സുപ്രീം കോടതിയില്‍ നല്‍കിയത് ജാമ്യഹര്‍ജിക്കു പകരം കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി. ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. രണ്ടു വര്‍ഷമായി ജയിലിലാണെന്നും ബോധിപ്പിച്ചു. കുറ്റവിമുക്തയാക്കാനാവില്ലെന്നും ജാമ്യഹര്‍ജി നല്‍കാമെന്നും കോടതി ഇക്കുറി വ്യക്തമാക്കി.
ആറു പേരെ കൊല ചെയ്തതിന് പല കേസുകളാണ് ജോളിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഈ മുന്നനുഭവം വച്ചാണ് ഇക്കുറി ജാമ്യഹര്‍ജി നല്‍കാതിരുന്നത്. ആറു ബന്ധുക്കളെ സയനൈഡ് നല്കി കൊന്നുവെന്ന കേസിന്റെ ഗൗരവം, കസ്റ്റഡിയില്‍ നടത്തിയ ആത്മഹത്യാ ശ്രമം, പ്രതിക്കെതിരായ ജനരോഷം എന്നിവ ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് മറ്റു കേസുകളില്‍ ജാമ്യം നിഷേധിച്ചത്. കേസിന്റെ ഗൗരവം ഇക്കുറിയും സുപ്രീം കോടതി ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടി. ഈ ഹര്‍ജിയുമായി ചെന്നപ്പോള്‍ ജാമ്യ ഹര്‍ജി നല്‍കുകയാണ് വേണ്ടതെന്ന് കോടതി പറയുകയും ചെയ്തു.
2019 ഒക്ടോബര്‍ അഞ്ചിനാണ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി അറസ്റ്റിലായത്.14 വര്‍ഷത്തിനിടെ കോഴിക്കോട് ജില്ലയിലെ കൂടത്തായില്‍ ഒരു കുടുംബത്തിലെ ആറു പേര് കൊല്ലപ്പെടുകയായിരുന്നു. പ്ലസ്ടു മാത്രമുള്ള ഒരു വീട്ടമ്മ എന്‍.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന് എം.എം. മാത്യു (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകള്‍ ആല്ഫൈന് (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.
ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകന് റോജോ തോമസ് 2019 ജൂലൈയിലാണ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുന്നത്. ആദ്യം സ്വത്തുതര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല. എന്നാല്‍ സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍
ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നും കണ്ടെത്തി. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്. ഹരിദാസന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ കല്ലറ തുറന്ന് പരിശോധിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ജോളിക്ക് പിന്നാലെ ഇവര്‍ക്കു സയനൈഡ് എത്തിച്ചു നല്കിയ ബന്ധു മഞ്ചാടിയില്‍ എം.എസ്. മാത്യു, സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സി.പി.എം. കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ. മനോജ്കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ. സി. വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസില്‍ പ്രതി ചേര്‍ത്തു.
ഒന്നൊഴികെ അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: