Wednesday, May 21, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദ്യ പ്രതിപക്ഷ നേതാവ് എ കെ ഗോപാലന്‍ അല്ല: മലയാളി പ്രതിപക്ഷ നേതാവ് ആയിട്ടുണ്ട്‌

എ.കെ. ഗോപാലന്‍ പ്രതിപക്ഷ നേതാവായില്ലങ്കിലും മലയാളി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിച്ചിട്ടുണ്ട്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 23, 2024, 05:03 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര്? കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്‍ എന്ന് പ്രചരിപ്പിക്കുന്നവരും വിശ്വസിക്കുന്നവരും ഉണ്ട്. എകെജി എന്ന എ.കെ. ഗോപാലന്‍ പ്രതിപക്ഷ നേതാവായില്ല എന്നതാണ് സത്യം. ജനസംഘം നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജി എന്നു പറയുന്നവരുമുണ്ട്. ഇത് രണ്ടും ശരിയല്ലെന്നതാണ് ചരിത്രം. എ.കെ. ഗോപാലന്‍ പ്രതിപക്ഷ നേതാവായില്ലങ്കിലും മലയാളി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിച്ചിട്ടുണ്ട്.

1951ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 489 സീറ്റില്‍ 364 നേടി കോണ്‍ഗ്രസ് ഭരണകക്ഷിയായപ്പോള്‍ 16 സീറ്റ് നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു രണ്ടാമത്. 12 സീറ്റുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാം കക്ഷിയുമായി. ആകെ സീറ്റിന്റെ 10 ശതമാനം സീറ്റെങ്കിലും നേടുന്ന പാര്‍ട്ടിയുടെ പ്രതിനിധിയായാല്‍ മാത്രമേ പ്രതിപക്ഷ പദവി കിട്ടൂ. പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ സീറ്റുണ്ടായിരുന്ന ഒറ്റക്കക്ഷി സിപിഐയുടെ നേതാവ് എ.കെ. ഗോപാലന് പക്ഷെ പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടിയില്ല.

ജനസംഘം നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി പ്രതിപക്ഷത്തെ 32 അംഗങ്ങളെ കൂട്ടിച്ചേര്‍ത്ത് നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചെങ്കിലും സ്പീക്കര്‍ പ്രതിപക്ഷ നേതാവ് സ്ഥാനം മുഖര്‍ജിക്ക് പൂര്‍ണമായി നല്‍കിയില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്നനിലയിലുള്ള എല്ലാ പരിഗണനകളും കിട്ടിയത് മുഖര്‍ജിക്കായിരുന്നു.

1969ല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെത്തുടര്‍ന്ന് സംഘടനാ കോണ്‍ഗ്രസുകാരനായ ഡോ. റാം സുഭഗ് സിങ്ങിന് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും കാബിനറ്റ് പദവിയും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചത് 1977ലെ ജനതാ പാര്‍ട്ടി ഭരണകാലത്താണ്. അതിന്‍പ്രകാരം ആദ്യ പ്രതിപക്ഷ നേതാവായത് ആറാം ലോക്സഭയില്‍ വൈ.ബി. ചവാന്‍. മൊറാര്‍ജി ദേശായിയായിരുന്നു പ്രധാനമന്ത്രി.

പിന്നീട് ചവാനു പകരം മലയാളിയായ സി.എം. സ്റ്റീഫനെ പ്രതിപക്ഷ നേതാവാക്കി. നാല് മാസം തികയും മുന്‍പ് ചവാന്‍ വീണ്ടും പ്രതിപക്ഷ നേതാവായി. ഒരു വര്‍ഷം മൂന്ന് പ്രതിപക്ഷ നേതാക്കന്മാരെ കാണാന്‍ 1979ന് സാധിച്ചു. ഏഴ്, എട്ട് ലോക്സഭകളില്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവാകാന്‍ ആവശ്യമായ സീറ്റുകള്‍ ഒരു പാര്‍ട്ടിക്കും കിട്ടാതിരുന്നതിനാലും പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല.

വി.പി. സിങ് പ്രധാനമന്ത്രിയായപ്പോള്‍ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായി. (1989-90) വി.പി. സിങ്ങിന് പകരം ചന്ദ്രശേഖര്‍ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ലാല്‍ കൃഷ്ണ അദ്വാനി (1990) പ്രതിപക്ഷ നേതാവായി. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായ ആദ്യ രണ്ടുവര്‍ഷം അദ്വാനിയായിരുന്നു പ്രതിപക്ഷ നേതാവ് (91-93). തുടര്‍ന്ന് വാജ്പേയിയുടെ 13 ദിവസത്തെ ഭരണത്തില്‍ റാവു പ്രതിപക്ഷ നേതാവായി.

തുടര്‍ന്ന് ദേവഗൗഡയും ഐ.കെ. ഗുജ്റാളും ഭരിച്ചപ്പോഴും വാജ്പേയി തന്നെ (96-97) പ്രതിപക്ഷത്തെ നയിച്ചു. വീണ്ടും വാജ്പേയി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ശരദ് പവാറും (98-99) പിന്നീട് സോണിയ ഗാന്ധിയും (99-2004) പ്രതിപക്ഷ നേതാക്കളായി. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ പ്രതിപക്ഷ നേതാവ് അദ്വാനിയും (2004-09) തുടര്‍ന്ന് സുഷമ സ്വരാജു(2009-14)മായി. 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നു. പ്രതിപക്ഷ നേതൃപദവിക്ക് അര്‍ഹമായ സീറ്റ് ഒരു പാര്‍ട്ടിക്കും ലഭിക്കാതിരുന്നതിനാല്‍ അന്നു മുതല്‍ ഇന്നുവരെ ലോക്സഭയില്‍ പ്രതിപക്ഷ നേതാവില്ല.

Tags: Syama Prasad MukherjeeLoksabha Election 2024CM StephenAK Gopalan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

നൂറിലധികം പേരെ കൊന്ന് മുതലകൾക്ക് തീറ്റയായി നൽകി; പരോളിലിറങ്ങി മുങ്ങിയ മരണത്തിന്റെ ഡോക്ടർ പിടിയിൽ

ചൈനയിൽ വിശ്വാസമർപ്പിച്ച് താലിബാനും ; ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഇനി അഫ്ഗാനിസ്ഥാനിലെത്തും : സിപിഇസിയിൽ മൂന്ന് രാജ്യങ്ങൾ തമ്മിൽ കരാറിലെത്തി

പാകിസ്ഥാന് വെള്ളം കൊടുക്കില്ല : ഇന്ത്യയ്‌ക്ക് പിന്നാലെ ഡാം നിർമ്മിക്കാൻ അഫ്ഗാനിസ്ഥാനും

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബം വെളുപ്പിച്ചത് 142 കോടി രൂപയുടെ കള്ളപ്പണം

ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം പിടിച്ച് മുകേഷ്-നിത അംബാനി ദമ്പതികള്‍; 2024 ല്‍ മാത്രം സംഭാവന ചെയ്തത് 407 കോടി രൂപ

രാജീവ് ഗാന്ധി വധം: ഇന്ത്യൻ വിദേശ നയത്തിലെ പാളിച്ചകളും പ്രീണന രാഷ്‌ട്രീയവും

ഒരു കൂട്ടം കഴുതകൾക്ക് മുന്നിൽ അസിം മുനീർ പ്രസംഗിക്കുന്നു , ഇതാണ് കഴുതകളുടെ രാജാവ് : അദ്നാൻ സാമിയുടെ പരിഹാസം സോഷ്യൽ മീഡിയയിൽ വൈറൽ

ഇത് ഇന്ത്യൻ സൈന്യം , തൊട്ടാൽ പൊള്ളുമെന്ന് പാകിസ്ഥാന് മനസിലായിക്കാണും : ശത്രുക്കളുടെ ബങ്കറുകൾ ചിന്നിച്ചിതറുന്ന വീഡിയോ പുറത്ത് വിട്ടു

പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ തകർന്ന മസ്ജിദ് നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ സഹായം ; മേൽക്കൂര നന്നാക്കി, സോളാർ പാനലുകൾ സ്ഥാപിച്ചു

അമ്പാനെ, നമുക്ക് ഒരു ചായ കുടിച്ചാലോ; മെയ് 21അന്താരാഷ്‌ട്ര ചായ ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies