ന്യൂദല്‍ഹി : നിയമ ലംഘനങ്ങള്‍ക്ക് എയര്‍ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ. ഡ്യൂട്ടി സമയത്തെ നിയമലംഘനങ്ങള്‍ക്കാണ് പിഴ.
ഡ്യൂട്ടി സമയത്തെ നിയന്ത്രണങ്ങള്‍, ഫാറ്റിഗ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ് എയര്‍ ഇന്ത്യയ്‌ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ ചുമത്തിയത്. അള്‍ട്രാ ലോംഗ് റേഞ്ച് ഫ്‌ലൈറ്റുകള്‍ക്ക് ശേഷമുള്ള വിശ്രമങ്ങള്‍, വിമാന ജീവനക്കാരുടെ വിശ്രമ കാലയളവ് എന്നിവയുള്‍പ്പെടെ നിരവധി ലംഘനങ്ങള്‍ ജനുവരിയിലെ ഓഡിറ്റില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
വിമാന ജീവനക്കാര്‍ക്ക് മതിയായ വിശ്രമം സമയം ഉദ്യോഗസ്ഥന്‍ നല്‍കുന്നില്ലെന്നാണ് ഡിജിസിഎ യുടെ റിപ്പോര്‍ട്ടിലുളളത്. പൈലറ്റുമാരുടെ ഡ്യൂട്ടി കാലയളവ് സംബന്ധിച്ച് ഓഡിറ്റില്‍ തെറ്റായ രേഖകള്‍ നല്‍കുന്നതിനെ പറ്റിയും ജനുവരിയിലെ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു.ഇത്തരം ലംഘനങ്ങള്‍ 1937 ലെ വിമാന ചട്ടത്തിന്റെ ലംഘനമാണെന്ന് ഡിജിസിഎയുടെ പ്രസ്താവനയില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: