തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ബൈപ്പാസിന് ഭൂമി വിട്ട് നല്കിയ കുടുംബങ്ങള്‍ നഷ്ട പരിഹാരതുക വേഗത്തിലാക്കണമെന്ന ആവശ്യം കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതില്‍ ഗഡ്കരിയെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഏഴ് ദിവസങ്ങള്‍ക്ക് മുമ്പാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തന്നെ സമീപിച്ചത്. കാര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട് എന്‍ എച്ച്എഐ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനെതിരെ എന്‍ എച്ച് എ ഐ ഹൈക്കോടതി കേസുമായി മുമ്പോട്ട് പോകില്ലെന്ന് എന്നോട് സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ ഭാരവാഹികള്‍ എത്രയും വേഗം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചാല്‍ ഒരു മിന്നിട്ട് പോലും താമസമില്ലാതെ തുക അനുവദിക്കുന്ന കാര്യം ഞാന്‍ ഉറപ്പ് തരുന്നതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍ വേദിയിലുണ്ടായിരുന്ന ജനങ്ങള്‍ നിറഞ്ഞ കരഘോഷത്തോടെ ശ്രവിച്ചത്. കഴക്കൂട്ടം കാരോട് ബൈപാസിന് ഭൂമി വിട്ടു നല്‍കിയവര്‍ക്ക് അനുവദിച്ച തുകയില്‍ നിന്നും സെന്റിന് ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം വെട്ടികുറച്ചു. ഇതിനെതിരെ നടത്തിയ സമരത്തിന്റെ ഫലമായി ഭൂമി ഏറ്റെടുക്കല്‍ വിഞ്ജാപനം പുറപ്പെടുവിച്ച തീയതി മുതല്‍ 50% വര്‍ദ്ധിപ്പിച്ച നഷ്ടപരിഹാരവും ഇതിന് ഗണ്യമായ പലിശയും ഉടമകള്‍ക്ക് നല്‍കണമെന്ന 2017 ലെ ജില്ലാകള്ക്ടറുടെയും ആര്‍ബിട്രേറ്ററിന്റെ ഉത്തരവിനെ എന്‍ എച്ച് എഐ എതിര്‍ത്തു.
തുടര്‍ന്നാണ് ഇതു സംബന്ധിച്ച് കേസ് ഹൈക്കോടതി എത്തിയത്. യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. മണിറാവു, വൈസ് ചെയര്മാന് വി.എസ് രജനീഷ് , സെക്രട്ടറി രാജഗോപാല്‍, അരോക് കുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: