ന്യൂദല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യമില്ല. അദ്ദേഹത്തെ 7 ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു.
ഈ മാസം 28 വരെയാണ് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ദല്‍ഹി റൗസ് അവന്യു കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ രാത്രി വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത അരവിന്ദ് കെജരിവാളിനെ ഇന്നാണ് കോടതിയില്‍ ഹാജരാക്കിയത്. മുന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം രാത്രി 8.30ഓടെയാണ് വിധി പുറത്തു വന്നത്.
ഇ ഡിക്ക് വേണ്ടി അഭിഭാഷകന്‍ 45 മിനിട്ടോളം വാദം നടത്തി. തുടര്‍ന്ന് അരവിന്ദ് കെജരിവാളിന് വേണ്ട് മനു അഭിഷേക് സിംഗ് വി ഉള്‍പ്പെടെ മൂന്ന് പേര്‍ വാദമുഖങ്ങള്‍ നടത്തി.
കെജരിവാളിനെ ഇ ഡി കസ്റ്റഡിയില്‍ വിട്ട സാഹചര്യത്തില്‍ ദല്‍ഹി ഭരണം എങ്ങനെ നടത്തുമെന്നത് ചോദ്യ ചിഹ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: