കോട്ടയം: രാഷ്‌ട്രീയ കക്ഷികളുമായുള്ള നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സമദൂരനിലപാട് പരസ്യമായി ധിക്കരിച്ചതിന്റെ പേരില്‍ പുറത്തായ മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ക്കു പകരം പി.എസ് ഷാജികുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയര്‍മാനായി നിയമിച്ചു. വെള്ളിലാപ്പിള്ളി എന്‍.എസ്.എസ് കരയോഗം പ്രസിഡന്റും സ്ഥാപക സെക്രട്ടറിയുമായ ഷാജികുമാര്‍ 35 വര്‍ഷമായി മീനച്ചില്‍ യൂണിയന്‍ കമ്മിറ്റി അംഗമാണ്.
എന്‍. എസ്.എസ്് പ്രതിനിധി സഭാംഗം, യൂണിയന്‍ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു. വെള്ളിലാപ്പിള്ളി പയനാല്‍ കുടുംബാംഗമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴികാടന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് നിലവിളക്കു തെളിച്ചതോടെയാണ് ഡയറക്ടര്‍ കൂടിയായ സി.പി ചന്ദ്രന്‍ നായരെ നീക്കിക്കൊണ്ട് എന്‍.എസ്.എസ് നേതൃത്വം പൊടുന്നനെ തീരുമാനമെടുത്തത്. തെരഞ്ഞെടിപ്പില്‍ എന്‍.എസ്.എസ് ഇടതു മുന്നണിക്കൊപ്പമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ ചന്ദ്രന്‍നായരുടെ നടപടി ഇടയാക്കിയെന്നാണ് വിമര്‍ശനമുയര്‍ന്നത്.
ഇടതുമുന്നണി ചടങ്ങിന്റെ ചിത്രങ്ങള്‍ തങ്ങള്‍ക്കനുകൂലമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എല്ലാ പദവികളില്‍ നിന്നും പുറത്താക്കപ്പെട്ട ചന്ദ്രന്‍ നായര്‍ നിലവില്‍ മുരിക്കുംപുഴ കരയോഗത്തിലെ സാധാരണ അംഗം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: