തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സര്‍ക്കുലര്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ റദ്ദാക്കിയത്.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിനും യുട്യൂബ് ചാനല്‍ തുടങ്ങുന്നതിനും അടക്കമായിരുന്നു ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഭരണപരമായ കാരണങ്ങളാല്‍ സര്‍ക്കുലര്‍ റദ്ദാക്കുന്നുവെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
വിലക്കിനെതിരെ ഐഎംഎയും കെജിഎംഒഎയും ശക്തമായി പ്രതിഷേധിച്ചിരുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: