കോട്ടയം: റബര്‍ കൃഷിയിടങ്ങളിലെ യന്ത്രവല്‍ക്കരണത്തിനടക്കം കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കും.റബര്‍ ഗവേഷണത്തിനു വേണ്ടി 29 കോടി രൂപയും അടുത്ത 2 വര്‍ഷത്തേക്കു നീക്കിവച്ചിട്ടുണ്ട്. ബോര്‍ഡ് ഡിജിറ്റൈസേഷനായി 8.91 കോടിയും റബറിന്റെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി 35.60 കോടി രൂപയും നല്‍കും. മികച്ച റബര്‍ തൈ ഉല്‍പാദിപ്പിക്കുന്നതിനു പാരമ്പര്യേതര മേഖലകളിലെ നഴ്സറികളെ പ്രോത്സാഹിപ്പിക്കും. 67,000 ഹെക്ടറില്‍ (പരമ്പരാഗത മേഖലയില്‍ 60,000, പാരമ്പര്യേതര മേഖലയില്‍ 5000, ) മഴയില്‍ നിന്നു സംരക്ഷണത്തിനും 22,000 ഹെക്ടറില്‍ മരങ്ങളുടെ സംരക്ഷണത്തിനും പിന്തുണ നല്‍കാന്‍ ഈ തുക വിനിയോഗിക്കും. റബര്‍ ഉല്‍പാദക സംഘങ്ങള്‍ (ആര്‍.പി.എ) രൂപീകരിക്കുന്നതിനുള്ള സഹായം 3000 രൂപയില്‍ നിന്ന് 5000 രൂപയാക്കി. പാരമ്പര്യേതര, വടക്കു കിഴക്കന്‍ മേഖലകളില്‍ 1450 കര്‍ഷക ക്ലസ്റ്ററുകള്‍ രൂപീകരിക്കാനും പിന്തുണ നല്‍കും. ലാറ്റക്‌സ് ശേഖരണത്തിനും ഡി.ആര്‍.സി പരിശോധനാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും 40,000 രൂപ വരെ സഹായം 55 ആര്‍.പി.എസുകള്‍ക്കു ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: