ന്യൂദൽഹി: ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ പ്രസിഡൻ്റായി ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ചെയർമാൻ നവീൻ ജിൻഡാൽ വ്യാഴാഴ്ച ചുമതലയേറ്റു.
മാർച്ച് 21 മുതൽ എഎംഎൻഎസ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ദിലീപ് ഉമ്മന്റെ പിൻഗാമിയായി നവീൻ ജിൻഡാൽ പ്രസിഡൻ്റായി ചുമതലയേറ്റതായി ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ (ഐഎസ്എ) പ്രസ്താവനയിൽ അറിയിച്ചു.
ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ (ജെഎസ്പി) ചെയർമാൻ നവീൻ ജിൻഡാലിനെ ഐഎസ്എയുടെ ഗവേണിംഗ് ബോഡിയായ അപെക്സ് കമ്മിറ്റി ഐഎസ്എയുടെ പ്രസിഡൻ്റായി ഐകകണ്ഠേന തിരഞ്ഞെടുത്തതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: