കോട്ടയം: എം.സി റോഡിനു ബദലായി ഉപയോഗിക്കാന്‍ കഴിയുന്നതും പാലാ – എറണാകുളം യാത്രയില്‍ 13 കിലോമീറ്റര്‍ ലാഭിക്കാനാവുന്നതുമായ പാലാ-രാമപുരം-നീറന്താനം-മാറിക-ആരക്കുഴ -മൂവാറ്റുപുഴ റോഡ് നവീകരിച്ച് സംസ്ഥാന പാതയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന്മേല്‍ അടയിരുന്ന് ജനപ്രതിനിധികള്‍. പാലാ-തൊടുപുഴ റോഡിലൂടെ മൂവാറ്റുപുഴയില്‍ എത്താന്‍ 47 കിലോമീറ്ററുണ്ട്. എന്നാല്‍ മാറിക വഴി മൂവാറ്റുപുഴ എത്താന്‍ 34 കിലോമീറ്റര്‍ മതി. തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കുള്ള തീര്‍ഥാടകര്‍ക്കും ഈ പാത പ്രയോജനപ്പെടും. വലിയ ചെലവില്ലാതെ നട പ്പാക്കാവുന്നതാണ് ഈ പദ്ധതിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഒട്ടേറെത്തവണ പൊതുമരാമ ത്ത് അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയതാണ് . ചിലയിടങ്ങളില്‍ വളവുകള്‍ നിവര്‍ത്തി വീതി കൂട്ടേണ്ടി വരും. ഗ്രാമീണ മേഖലയായതിനാല്‍ സ്ഥലമേറ്റെടുക്കാന്‍ വലിയ ചെലവു വരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: