വര്‍ക്കല: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ വിശേഷാല്‍ പൊതുയോഗം ശിവഗിരി മഠത്തില്‍ നടന്നു. 170,05,97000 രൂപ വരവും 169,16,08000 രൂപ ചെലവും 89,89,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ശിവഗിരി മഠത്തിന്റെയും ശാഖാനുബന്ധ സ്ഥാപനങ്ങളുടെയും സമഗ്രമായ വികസനവും വ്യാപകമായ ധര്‍മപ്രചരണവും ലക്ഷ്യമിടുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി 1.1 കോടിയും, ഗുരുധര്‍മ്മ പ്രചരണത്തിനായി 3.6 കോടിയും, വിദ്യാഭ്യാസ നൈപുണ്യത്തിനായി 5 കോടിയും, ഗോസംരക്ഷണത്തിനായി 1.53 കോടിയും, സ്ഥാപനങ്ങളുടെ വികസനത്തിനായി 57.23 കോടിയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 6.26 കോടിയും, ആതുരസേവന രംഗത്തിന്റെ വളര്‍ച്ചക്കും കാര്യക്ഷമതക്കുമായി 49.24 കോടിയും, ആശ്രമങ്ങളിലെ അന്നദാനത്തിനായി 3.51 കോടി രൂപയുമാണ് വകയിരുത്തിയിട്ടുളളത്.
ശ്രീനാരായണ ഗുരുദേവന് അവതരിപ്പിച്ച സര്വസമാശ്ലേഷിയായ സാമ്പത്തിക ദര്‍ശനത്തിന്റെ വെളിച്ചത്തിലാണ് ധര്‍മസംഘത്തിന്റെ ബജറ്റിന് രൂപം നല്‍കിയതെന്ന് ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ കൃതജ്ഞത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: