ന്യൂദല്‍ഹി: സി എ എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവില്‍ 2020 ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹമാസ് മോഡല്‍ പരീക്ഷണമായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തല്‍. കലാപത്തിനായി ഫണ്ടും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സമാഹരിച്ചു നല്‍കിയത് കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് സംഘം.
ഷഹീന്‍ ബാഗിലെ ‘വാര്‍ റൂമില്‍ ‘ കലാപ നീക്കങ്ങള്‍ നിയന്ത്രിച്ചത് കെ.പി. കമാലും സിദ്ദിഖ് കാപ്പനുമാണെന്ന് തെളിവുകള്‍ ലഭിച്ചു. പിഎഫ്‌ഐ ത്രിലോക് പുരി വാര്‍ഡ് ചെയര്‍മാന്‍ ഡാനിഷാണ് കേരളത്തിലെ നേതാക്കളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനായി ഡല്‍ഹി പൊലീസ് റിസര്‍വ് പൊലീസ് മുഴുവന്‍ സെന്‍ട്രല്‍ ഡല്‍ഹിയില്‍ വിന്യസിക്കപ്പെട്ടപ്പോഴാണ് പി എഫ് ഐ നിര്‍ദേശപ്രകാരം വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ആഴ്ചകള്‍ക്കു മുന്‍പേ ഇവിടങ്ങളില്‍ കലാപത്തിനുള്ള തയാറെടുപ്പുകള്‍ നടന്നു.
മുസ്‌ലിം വീടുകളുടെ ടെറസുകളില്‍ പെട്രോള്‍ ബോംബുകള്‍ വര്‍ഷിക്കാനുള്ള ഹമാസ് മോഡല്‍ വന്‍ തെറ്റാടികള്‍ സജ്ജമാക്കി. ബിയര്‍ കുപ്പികളില്‍ പെട്രോള്‍ നിറച്ച് തുണിക്കഷണം കൊണ്ടടച്ചു പെട്രോള്‍ ബോംബാക്കി. തെറ്റാടിയില്‍ നിന്നു തൊടുക്കും മുന്‍പ് തുണിയടപ്പില്‍ തീ കത്തിച്ചു വിടും. തീ ബോംബുകളായി ഇതു ഹിന്ദു വീടുകളിലേക്കും വാഹനങ്ങളിലേക്കും പതിച്ചു. പരിഭ്രാന്തരായി ഓടിയ ഹിന്ദുക്കളെ അരിഞ്ഞു വീഴ്‌ത്താന്‍ പി എഫ് ഐ ഹിറ്റ് സ്‌ക്വാഡുകളും തയാറായി നിന്നു. നൂറോളം ഹിന്ദുക്കള്‍ക്കാണ് കലാപത്തില്‍ ജീവഹാനി ഉണ്ടായത്. പെട്രോള്‍ ബോംബ് നിര്‍മിക്കാനും തൊടുത്തു വിടാനും ഡല്‍ഹിയിലെ പി എഫ് ഐ അക്രമി സംഘങ്ങള്‍ക്കു പരിശീലനം നല്‍കിയത് മലയാളികളായ ബദറുദ്ദീനും ഫിറോസ് ഖാനുമാണ്. ഇവര്‍ സിദ്ദിഖ് കാപ്പനൊപ്പമാണ് താമസിച്ചിരുന്നത്.
അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഡല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ടു കാരുമായി സിദിഖ് കാപ്പന്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകള്‍ യു പി പൊലീസ് ഹത്രാസ് കേസ് കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു.
ദല്‍ഹി പിഎഫ്‌ഐയിലെ മുഹമ്മദ് ഫൈസല്‍, സജീദി ബിന്‍ സയ്യിദ്, മുഹമ്മദ് ഇലിയാസ്, അതികുര്‍ റഹ്മാന്‍, മസൂദ് എന്നിവരുമായി കാപ്പന്‍ നിരന്തരം ഫോണിലൂടെ കലാപ വിവരങ്ങള്‍ ശേഖരിച്ചു. ഇക്കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ പി എഫ് ഐ ഉന്നത നേതാക്കളായ പി.കോയ, ഒ.എം.എ സലാം, അനീസ് അഹമ്മദ് തുടങ്ങിയവരെ അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപ ഭൂമി സന്ദര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും ഹിന്ദു വിഭാഗത്തിന്റെ പ്രത്യാക്രമണവുമാണ് പി എഫ് ഐ കണക്കുകൂട്ടല്‍ തെറ്റിച്ചത്. തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നു മുസ്ലിങ്ങളുടെ കൂട്ടപ്പലായനം നടന്നു. കലാപത്തിലെ ഫണ്ട് ഒഴുക്കിനെ കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ കെ.പി. കമാലും കാപ്പനും പരിഭ്രാന്തരായി. ഇക്കാര്യം അറിയിച്ച് കാപ്പന്‍ പിഎഫ്‌ഐ നേതാക്കള്‍ക്ക് അയച്ച വാട്‌സാപ് സന്ദേശങ്ങള്‍ ഫോണിന്റെ ലാബ് പരിശോധനയില്‍ കണ്ടെടുത്തു.
ദല്‍ഹി കലാപ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കാനും പിഎഫ്‌ഐ കാപ്പനെ രംഗത്തിറക്കി. ഇതിനായി പി എഫ് ഐ പോഷക സംഘടനയായ എന്‍സിഎച്ച്ആര്‍ഒയുടെ കോ ഓര്‍ഡിനേറ്ററായി നിയമിച്ചു. നിയമ സഹായം കൊടുക്കാന്‍ നിയോഗിക്കപ്പെട്ട കാപ്പന്‍ ഹത്രാസ് കേസില്‍ പ്രതിയായതോടെ പി എഫ് ഐയുടെ സ്ഥിരം വക്കീലായ കപില്‍ സിബല്‍ ഉള്‍പ്പെടെ കോടതിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: