ഗായകൻ ജാസി ഗിഫ്റ്റിനോട് കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പിൽ മൈക്ക് പിടിച്ച് വാങ്ങിയ സംഭവം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഗായകനെ അപമാനിച്ചു എന്ന് പരക്കെ ആക്ഷേപം വരുന്നുണ്ട്. പ്രിൻസിപ്പലിനെ വിമർശിച്ച് ജാസി ഗിഫ്റ്റ് സംസാരിക്കുകയുമുണ്ടായി. ജാസി ഗിഫ്റ്റിന് പിന്തുണയറിയിച്ച് കലാ സാംസ്കാരിക രംഗത്തുള്ളവരുമെത്തി. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കോളേജ് പ്രിൻസിപ്പൽ ചെയ്തത് തെറ്റാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
മറ്റേതെങ്കിലും ഗായകനായിരുന്നെങ്കിൽ ജാസിയെ പോലെയായിരിക്കില്ല പ്രതികരിക്കുകയെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു, തന്റെ യൂട്യൂബ് ചാനലിലാണ് ശാന്തിവിള ദിനേശ് അഭിപ്രായം പങ്കുവെച്ചത്. ജാസി ആളൊരു പാവവും മാന്യനും ആയിപ്പോയി എന്നത് കൊണ്ടാണ് ഈ അധ്യാപിക രക്ഷപ്പെട്ടത്. ഞാനായിരുന്നെങ്കിൽ മൈക്ക് ചോദിച്ചാൽ പോ തള്ളേ എന്ന് പറഞ്ഞേനെ. ഞാൻ അങ്ങനെയേ പറയൂ.
ജാസി ഒരു പാവവും ശുദ്ധനുമായത് കൊണ്ട് പാടിക്കൊണ്ട് നിന്ന മൈക്ക് പിടിച്ച് വാങ്ങിയിട്ടും ഒരക്ഷരം പ്രതിഷേധിച്ചില്ല. ഈ സ്ഥാനത്ത് അധികം ആരോടും ഉടക്കാൻ പറ്റാത്ത വേണുഗാപാലായിരുന്നെങ്കിൽ വിവരമറിയും. ദാസേട്ടന്റെ കാര്യം കൂടുതൽ പറയേണ്ടല്ലോ. അദ്ദേഹത്തെ ക്ഷണിക്കാൻ ഹോട്ടലിൽ വരുന്ന കാറിലെ സീറ്റിലിട്ടിരിക്കുന്നത് വെള്ള ടൗവൽ അല്ലെങ്കിൽ കയറാത്ത ആളാണ് ദാസേട്ടൻ.
ആ ടൗവൽ ആണെങ്കിലേ ചാരി ഇരിക്കൂ എന്ന് പറയൂ. അദ്ദേഹത്തിന്റെ അടുത്തൊന്നും ആരെയും നിൽക്കാൻ സമ്മതിക്കില്ല. ജയചന്ദ്രൻ വന്നാൽ ജയചന്ദ്രന്റെ അടുത്ത് നിൽക്കാൻ പറ്റുമോ. ജയേട്ടൻ ഓടിക്കും. കണ്ണ് കൊണ്ടൊന്ന് നോക്കിയാൽ മതിയെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
തന്നെ പോലെ ചൂടനായ ഒരാൾ കാണികളിൽ ഉണ്ടായിരുന്നെങ്കിൽ ഷൂ ഊരി പ്രിൻസിപ്പലിനെ എറിഞ്ഞേനെയെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. ദാസേട്ടെനാന്നും ഈ കൂതറ പരിപാടിക്ക് വിളിച്ചാൽ വരില്ല. വേറെ പണി നോക്കെന്ന് പറയും. അല്ലേൽ അങ്ങേർ ആ കോളേജിന്റെ സ്ഥലമത്രയും വിറ്റ് കിട്ടുന്ന അത്രയും തുക സംഭാവനയായി ചോദിക്കും. അത്രയും രൂപ തന്നാൽ വരുമെന്ന് പറയും
സാംസ്കാരിക കേരളത്തിലെ പ്രധാനികളായ ഒരാളും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചില്ല. കാരണം തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. വോട്ടാണ് എല്ലാവർക്കും പ്രധാനം. തെരഞ്ഞെടുപ്പായത് കൊണ്ട് സഭയെ പിണക്കേണ്ടെന്ന് കരുതിക്കാണുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. സംവിധായകന്റെ വാക്കുകൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. യേശുദാസിനെ വിമർശിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. യേശുദാസിന്റെ ദേഷ്യത്തിനെതിരെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനവും വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: