ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടം ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ പാർക്കിൽ ഒരുങ്ങി. ഈ വാരാന്ത്യത്തിൽ വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡനിൽ വ്യത്യസ്ത നിറങ്ങളുടെ ഉത്സവം കൂടിയാണ്.
മുമ്പ് സിറാജ് ബാഗ് എന്നറിയപ്പെട്ടിരുന്ന ഈ ഉദ്യാനം ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധ നിറങ്ങളിലുള്ള തുലിപ് പൂക്കൾ വിരിഞ്ഞു തുടങ്ങിയതിനാൽ ശനിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പുഷ്പകൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
നിലവിലുള്ള 68 ഇനങ്ങളിൽ ഈ വർഷം അഞ്ച് പുതിയ ഇനം തുലിപ്സ് കൂടി ചേർത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. രണ്ട് ലക്ഷം ബൾബുകൾ കൂടി ഘടിപ്പിച്ച് തുലിപ് ഗാർഡന്റെ ഭംഗി കൂട്ടുകയും വിസ്തൃതിയും വകുപ്പ് വർധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: