തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ‘രാജീവ് ഫോര്‍ തിരുവനന്തപുരം’ എന്ന പേരില്‍ കൂട്ടായ്മ രൂപികരിച്ചു. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇവര്‍ തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലുടനീളം വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാട് നോക്കിയാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും ഈ സന്ദേശം കൂടുതല്‍ യുവജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
നഗരത്തിലെ വിവിധ കോളേജുകളില്‍ നിന്നായി 80ഓളം വിദ്യാര്‍ത്ഥി യുവജനങ്ങളാണ് ഈ കൂട്ടായ്മയില്‍ അണിനിരന്നത്. രാഷ്ട്രീയത്തിന് അതീതമായി തിരുവനന്തപുരത്തിനായി രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടുവയ്ക്കുന്ന വികസന കാഴ്ച്ചപ്പാടിനാണ് ഞങ്ങളുടെ പിന്തുണ- കൂട്ടായ്മയില്‍ അംഗമായ ഗോകുല്‍ മുരളി പറഞ്ഞു. തിരുവനന്തപുരത്തെ യുവാക്കളുടെ അഭിലാഷങ്ങളുമായി ഒത്തുപോകുന്നതാണ് അദ്ദേഹത്തിന്റെ സമഗ്രമായ കാഴ്ച്ചപ്പാട്. അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയ്ക്കുള്ള പുതിയ വഴികള്‍ തുറന്നക്കുന്നതിനും അവരുടെ നൈപുണ്യ വികസനത്തിനുമായി അവസരമൊരുക്കുന്നതിന് അദ്ദേഹം മുന്‍ഗണന നല്കുന്നു. ഈ സമീപനം വളരെ നിര്‍ണായകമാണ്, ഗോകുല്‍ പറഞ്ഞു. ഈ കൂട്ടായ്മയില്‍ സജീവമായി രംഗത്തുള്ള ശരത്, അനന്ദന്, ഷെറിന്, അനന്ദു, അഫ്സല്, ഷിനു, മുഹമ്മദ് സല്മാന് എന്നീ വിദ്യാര്‍ത്ഥികള്‍ക്കും പറയാനുള്ളത് ഇതു തന്നെ.
ചൊവ്വാഴ്ച രാവിലെ ഈ യുവജനകൂട്ടായ്മയെ ആശീര്‍വദിക്കാനും ഇവരുമായി സംവദിക്കാനും രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി. വികസിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ വിപണികളുമായി പൊരുത്തപ്പെടുന്നതില്‍ നൈപുണ്യ വികസനത്തിനുള്ള പ്രാധാന്യം നൈപുണ്യ വികസന സഹമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എടുത്തുപറഞ്ഞു. തിരുവനന്തപുരത്തെ യുവാക്കള്‍ ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തിരുവനന്തപുരത്തെ യുവാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരുടെ അഭിലാഷങ്ങള്‍ നേടിയെടുക്കാന്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്കി. തിരുവനന്തപുരത്ത് വലിയ അവസരങ്ങള്‍ കൊണ്ടുവരികയും നഗരത്തിന്റെ മാനവ വിഭവശേഷിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അത് നേടിയെടുക്കാനും ശോഭന ഭാവി കെട്ടിപ്പടുക്കാനും നമുക്കൊരുമിച്ച് വഴിയൊരുക്കാം,’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: