തിരുവനന്തപുരം: കേരള നിയമസഭയ്ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യത. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങളില്‍ ഭീതി പരത്തുകയാണ് ലക്ഷ്യം.
കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം നിയമസഭയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
നിയമസഭയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രവേശിക്കുന്നവരുടെ കൈവശം നിര്‍ബന്ധമായും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം.
പ്രവേശനകവാടത്തിലെ സുരക്ഷാ ക്രമീകരണങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കണമെന്ന് നിയമസഭ ഔദ്യോഗികക പത്രക്കിറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: