തൊടുപുഴ: സംസ്ഥാനത്ത് 10 ജില്ലകളില്‍ ഉയര്‍ന്ന താപനിലയുടെ ഭാഗമായുള്ള യെല്ലോ അലര്‍ട്ട്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി വരെയും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി വരെയും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ പ്രതീക്ഷിക്കാം. ചിലയിടങ്ങളില്‍ ഇടിയോട് കൂടി മഴ എത്തും.
അതേസമയം സംസ്ഥാനത്ത് ഇതുവരെ വേനല്‍മഴയില്‍ 92 ശതമാനം കുറവുണ്ട്. ഇതുവരെയും കാര്യമായ മഴ ലഭിക്കാത്ത ജില്ലകളും ഇതില്‍ ഉള്‍പ്പെടും. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും മഴ ലഭിച്ചത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ മഴ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. 100.1446 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: