ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന് പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളില്‍ വോട്ടു ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ തപാല്‍ വോട്ട് അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഇതിനായി ഫോം 12 ഡിയില്‍ അപേക്ഷ റിട്ടേണിങ് ഓഫിസര്‍ക്ക് നല്‍കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി അഞ്ചു ദിവസത്തിനകം അപേക്ഷ നല്‍കണം. അവശ്യ സര്‍വീസ് എന്ന് പരിഗണിച്ചാണ് പോസ്റ്റല്‍ വോട്ട് അനുവദിച്ചിരിക്കുന്നത്.
ഫോം 12 ഡി, ജില്ലാ തിരെഞ്ഞെടുപ്പ് ഓഫീസറുടെ പക്കല്‍ നിന്നോ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വെബ്‌സൈയിറ്റില്‍ നിന്നോ ലഭ്യമാകും.സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ മാധ്യമങ്ങളെ എപ്പോഴും പ്രധാന സഖ്യകക്ഷിയായി കമ്മീഷന്‍ കണക്കാക്കുന്നു. തിരഞ്ഞെടുപ്പ് ദിവസം റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലിക്ക് തടസ്സം കൂടാതെ ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഈ സംരംഭം സഹായിക്കും.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ റയില്‍വെ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ്, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, വ്യോമയാനം, ഷിപ്പിംഗ് എന്നീ അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും.
കഴിഞ്ഞ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായിരുന്നു. 2020 ല്‍ നടന്ന ഡല്‍ഹി നിയമസഭാ തിരെഞ്ഞെടുപ്പിലാണ് ആദ്യമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതിനായി തിരെഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1961 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര നിയമ മന്ത്രാലയം ഭേദഗതി കൊണ്ടു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: