ഹോങ്കോങ് : സ്ഥിരതയ്ക്ക് ആവശ്യമാണെന്ന് കാട്ടി കടുത്ത സുരക്ഷാ നിയമം ഹോങ്കോംഗ് പാസാക്കി. എന്നാല്‍ ഇത് പൗരാവകാശങ്ങളെ കൂടുതല്‍ ഇല്ലാതാക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു.
അനുച്ഛേദം 23 ബാഹ്യ ഇടപെടല്‍, കലാപം തുടങ്ങിയ കുറ്റകൃത്യങ്ങളെ ലക്ഷ്യമിട്ടുളളതാണ്.കൂടാതെ ശിക്ഷകളില്‍ ജീവപര്യന്തം ശിക്ഷയും ഉള്‍പ്പെടുന്നു.
ചൈന അനുകൂല ഭരണകൂടമാണ് നിയമം പാസാക്കിയത്.ഇതുപ്രകാരം രാജ്യത്തെ വിഘടനവാദം, അട്ടിമറി പ്രവര്‍ത്തനം, തീവ്രവാദം, വിദേശ ശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ ക്രിമിനല്‍ കുറ്റമാക്കി.
പുതിയ നിയമനിര്‍മ്മാണം അതിവേഗം നടപ്പാക്കുന്നത് ‘പ്രധാന ദേശീയ താല്‍പ്പര്യങ്ങള്‍’ സംരക്ഷിക്കുമെന്നും സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഹോങ്കോങ്ങിനെ അനുവദിക്കുമെന്നും ചൈനയുടെ ഉപപ്രധാനമന്ത്രി ഡിംഗ് സ്യൂക്സിയാങ് നേരത്തെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: