തൃശൂര്‍ :പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രമായിരുന്നു എന്ന വിവാദം സൃഷ്ടിച്ചത് ദേശാഭിമാനി പത്രവും അത് പിന്നീട് ഏറ്റെടുത്തത് ജമാ അത്തെ ഇസ്ലാമി പത്രമായ മാധ്യമവും അവരുടെ ചാനലായ മീഡിയ വണ്ണും. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകനായ ആര്‍.വി. ബാബുവിന്റെ വാക്കുകളാണ് ദേശാഭിമാനി വളച്ചൊടിച്ചത്.
ദേശാഭിമാനിയും മാധ്യമവും മീഡിയാവണ്ണും വാക്കുകള്‍ വളച്ചൊടിച്ചു: ആര്‍.വി. ബാബു
ക്രൈസ്തവരില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ വേണ്ടി താന്‍ പറയാത്ത വാക്കുകള്‍ തന്റെ മേല്‍ കെട്ടിച്ചമച്ചതാണെന്നും രാഷ്‌ട്രീയനേട്ടത്തിന് വേണ്ടി ക്രൈസ്തവരെ ഇളക്കാനുള്ള തന്ത്രം വിലപ്പോവില്ലെന്നും ആര്‍.വി. ബാബു തന്നെ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
അടുത്ത ഘട്ടത്തില്‍ പാലയൂര്‍ പള്ളി ശിവക്ഷേത്രമാക്കണമെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രസ്താവനയോട് സുരേഷ് ഗോപി പ്രതികരിക്കണമെന്ന ആവശ്യമായിരുന്നു ദേശാഭിമാനിയും മാധ്യമവും മീഡിയവണ്‍ ചാനലും ഉയര്‍ത്തിയത്. ഇടതു ചായ് വുള്ള ദൂള്‍ ന്യൂസിനെപ്പോലുള്ളവരും ഇത് ഏറ്റെടുത്തു. പിന്നീട് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് നടന്ന സുരേഷ് ഗോപിയെ ഒരു പാഠം പഠിപ്പിക്കാന്‍ വിറളിപൂണ്ട് നില്‍ക്കുന്ന തൃശൂര്‍ സിപിഎം ജില്ലാ കമ്മിറ്റിയും സുരേഷ് ഗോപിയുടെ പാലയൂര്‍ പള്ളി വിവാദത്തില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
പാലയൂര്‍ പള്ളിയും തൃശൂരിലെ പുത്തന്‍പള്ളിയും കയ്യേറാന്‍ സംഘപരിവാറിന് അജണ്ടയുണ്ടെന്ന പ്രസ്താവനയുമായി ടി.എന്‍. പ്രതാപനും രംഗത്തെത്തി. ക്രിസ്ത്യന്‍-ഹിന്ദു ഐക്യം തകര്‍ക്കലായിരുന്നു പ്രതാപന്റെയും ലക്ഷ്യം. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പുറത്തായതോടെ പ്രതാപന്‍ മൗനത്തിലായി.
സംഘപരിവാറിനെതിരെ കള്ളവാര്‍ത്ത: ദേശാഭിമാനി മാപ്പ് പറഞ്ഞു
സംഘപരിവാറിനെയും സര്‍സംഘചാലകിനെയും അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത ചമച്ച കുറ്റത്തിന് ദേശാമഭിമാനിക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്നും ശാസന ലഭിച്ചിട്ട് അധികനാളായിട്ടില്ല. കണ്ണൂരില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത വികാസ് വര്‍ഗ്ഗിനെതിരെ അത്യന്തം ദുരുദ്ദേശപരമായ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. സമാധാനമല്ല, സംഘര്‍ഷമാണ് വേണ്ടതെന്ന് മോഹന്‍ ഭാഗവത് നിര്‍ദേശം നല്‍കിയെന്നും ക്ഷേത്രങ്ങളുടെ സമീപത്തെ അന്യമതസ്ഥരുടെ കച്ചവടസ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വ്യാജമായിരുന്നുവെന്ന് പ്രസ് കൗണ്‍സില്‍ പരിശോധനയില്‍ തെളിഞ്ഞു. സതീഷ് ഗോപി എന്ന വ്യാജപ്പേരിലായിരുന്നു ഈ വാര്‍ത്ത.
ക്ഷേത്രമായിരുന്നുവെന്ന് വിവാദപ്രസ്താവന കുത്തിപ്പൊക്കി സുരേഷ് ഗോപി മറുപടി പറയണമെന്ന് വരെ പ്രചാരണം അഴിച്ചുവിട്ട മീഡിയവണ്ണിനും മാധ്യമം ദിനപത്രത്തിനും മറുപടി നല്‍കി സുരേഷ് ഗോപി. അദ്ദേഹം ഗുരുവായൂരിലെ പാലയൂര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തി.ദേശാഭിമാനി ഒടുവില്‍ മാപ്പ് പറയുകയും ചെയ്തു.
പാലയൂര്‍ പള്ളി വിവാദത്തില്‍ സുരേഷ് ഗോപി മറുപടി നല്‍കിയത് പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ച്
പാലയൂര്‍ പള്ളി ശിവക്ഷേത്രമാക്കണമെന്ന വിവാദ പ്രസ്താവനയോട് സുരേഷ് ഗോപി പ്രതികരിക്കണമെന്ന ദേശാഭിമാനിയുടെയും മാധ്യമത്തിന്റെയും ആവശ്യത്തോട് സുരേഷ് ഗോപി പക്ഷെ വ്യത്യസ്തമായാണ് പ്രതികരിിച്ചത്. ഇത്രയും പാരമ്പര്യമുള്ള പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി മറുപടി നല്‍കിയത്.
പാലയൂര്‍ പള്ളി ചരിത്രം
തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്ത് പാലയൂരിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്രിസ്തീയ ദേവാലയമാണ് പാലയൂർ പള്ളി ( Palayur Church / Palayoor Church) . ഇന്ത്യയിലെത്തന്നെ ആദ്യ ക്രിസ്തീയ ദേവാലയങ്ങളിൽ ഒന്നാണ് പാലയൂർ പള്ളി. ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതാണ് ഈ പള്ളിയെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യം അദ്ദേഹം അവിടെ ഒരു കുരിശ് മാത്രം സ്ഥാപിക്കുകയും പിന്നീട് പള്ളി പണികഴിപ്പിക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം.
ജൂലൈ മൂന്നിന് മാർ തോമാശ്ലീഹായുടെരക്തസാക്ഷി ദിനത്തിന്റ ശ്രാദ്ധ ഊട്ടും ഇവിടെ നടത്തുന്നു. വലിയ നൊയമ്പിൽ ഓശാന ഞായറിന് മുമ്പുള്ള ഞായറാഴ്ച തൃശൂർ അതിരൂപതയുടെ കീഴിലുള്ള പളളികളിൽ നിന്ന് പാലയൂർ പള്ളിയിലേക്ക് മഹാതീർത്ഥാടനം നടത്തുക പതിവാണ്.
സെല്‍ഫിയെടുത്തും സുരേഷ് ഗോപിയുടെ വീഡിയോ എടുത്തും പള്ളിവിശ്വാസികള്‍
സുരേഷ് ഗോപി പാലയൂർ പളളി, അവിടുത്തെ ചരിത്ര മ്യൂസിയം, ശ്ലീഹാ സ്ഥാപിച്ച കൽകുരിശ് , ബോട്ട് കുളം, ലോകത്തിലെ ഏറ്റവും വലിയ തോമാശ്ലീഹായുടെ ശിൽപം, പൂർവ്വികർക്ക് മാമ്മോദീസാ നല്കിയ ചരിത്ര പ്രസിദ്ധമായ തളിയകുളം എന്നിവിടങ്ങളില്‍ എത്തി. ദേവാലയത്തിലും കല്‍ക്കുരിശിന് മുന്‍പിലും നിന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
സുരേഷ് ഗോപിയെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് പേര്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. പള്ളിപരിസരത്ത് സുരേഷ് ഗോപിയെ കാത്ത് നിന്നവരില്‍ സ്ത്രീകളും കുട്ടികളും യുവാക്കളും ഉണ്ടായിരുന്നു. പലരും സുരേഷ് ഗോപിയെ വീഡിയോയില്‍ പകര്‍ത്തുകയും ചിലര്‍ സെല്‍ഫിയെടുക്കുകയും ചെയ്തു. അതിനെല്ലാം സുരേഷ് ഗോപി അനുവദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: