മെല്‍ബണ്‍: അഫ്ഗാനിസ്ഥാനെതിരെ ഓഗസ്റ്റ് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്ന് മത്സര ട്വന്റി-20 പരമ്പരയില്‍ നിന്നും ഓസ്ട്രേലിയ പിന്മാറി.നിഷ്പക്ഷ വേദിയിലാണ് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
അഫ്ഗാനിലെ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും അവിടത്തെ മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഓസ്ട്രേലിയയുടെ പിന്മാറ്റം.ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി ആലോചിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനമെടുത്തത്.
അഫ്ഗാനിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയ ഉപേക്ഷിക്കുന്നത് ഇത് മൂന്നാം തവണയാണ്.2021-ല്‍ ടെസ്റ്റ് പരമ്പരയും 2023-ല്‍ ഏകദിന പരമ്പരയും ഇതേ കാരണങ്ങളാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഉപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: