ആലുവ : പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ ആനക്കയം ഭാഗത്ത് തുമ്പരത്ത് വീട്ടിൽ രാജേഷ് (39) നെയാണ് മുവാറ്റുപുഴ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് പി.വി അനീഷ് കുമാർ തടവും പിഴയും വിധിച്ചത്.
പിഴത്തുക അതിജീവിതക്ക് നൽകുവാനും അല്ലാത്തപക്ഷം 6 മാസം കൂടുതൽ തടവും ശിക്ഷയിൽ പറയുന്നുണ്ട്. 2018 ൽ ആണ് സംഭവം. അന്വേഷണ സംഘത്തിൽ കോതമംഗലം പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.എ യൂനസ് ,സബ് ഇൻസ്പെക്ടർമാരായ വി കെ ശശികുമാർ, വി.എം രഘുനാഥ്, സീനിയർ സിപിഒമാരായ സജന, വി.എം സൈനബ, കെ.വി ഗിരീഷ് കുമാർ, എന്നിവരാണുണ്ടായിരുന്നത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ: പി.ആർ ജമുന ഹാജരായി. കോതമംഗലം പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി. ഒ പി.പി എൽദോസ് ആയിരുന്നു പ്രോസിക്യുഷൻ സഹായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: