പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിലെ യുഡിഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ ശിവദാസന്‍ നായര്‍.നേതൃത്വവുമായുള്ള ഭിന്നതയാണ് കെ ശിവദാസന്‍ നായരുടെ വിട്ടു നില്‍ക്കലിന് കാരണമെന്നാണ് സൂചന.
പത്തനംതിട്ട കോണ്‍ഗ്രസിലെ ഭിന്നതയാണ് ശിവദാസന്‍ നായരുടെ വിട്ടുനില്‍ക്കലിലൂടെ വെളിവാകുന്നത്.കോണ്‍ഗ്രസ് പുനസംഘടന മുതല്‍ ശിവദാസന്‍ നായര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. അതേസമയം, വിട്ടു നിന്ന വിഷയത്തില്‍ ശിവദാസന്‍ നായര്‍ പ്രതികരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കൊണ്ടാണ് സതീശന്‍ പ്രസംഗിച്ച്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: