സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലേക്കായി ഗ്രേഡ് എ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 97 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ജനറൽ, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ് ഇലക്ട്രിക്കൽ, റിസർച്ച് ആൻഡ് ഒഫിഷ്യൽ ലാംഗ്വേജ് എന്നീ വകുപ്പുകളിലേക്കാണ് നിയമനം നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 13 ആണ്. 30 വയാസാണ് ഉയർന്ന പ്രായപരിധി. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം നടക്കുക.
ജനറൽ വിഭാഗത്തിൽ 62 ഒഴിവുകളാണ് ഉള്ളത്. ലീഗൽ വിഭാഗത്തിൽ അഞ്ച് ഒഴിവുകളും, ഇൻഫർമേഷൻ ടെക്നോളജിയിൽ 24 ഒഴിവുകളും, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ രണ്ട് ഒഴിവുകളും, റിസർച്ചിൽ രണ്ട് ഒഴിവുകളും, ഒഫിഷ്യൽ ലാംഗ്വേജ് തസ്തികയിൽ രണ്ട് ഒഴിവുകളുമാണ് ഉള്ളത്. ജനറൽ-ഒബിസി-ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് 1,000 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി-എസ്ടി-വികലാംഗർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങൾക്ക് https://www.sebi.gov.in/sebiweb/other/careerdetail.jsp?careerId=337 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: