കോയമ്പത്തൂര്‍: തമിഴകത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. പതിനായിരങ്ങള്‍ അണിനിരന്ന പരിപാടി കോയമ്പത്തൂര്‍ മേട്ടുപാളയം റോഡിലെ സായി ബാബ കോളനിയില്‍ നിന്നാണ് തുടങ്ങിയത്. വൈകിട്ട് അഞ്ചരയോടെയാണ് ഷോ തുടങ്ങിയത്. തെലങ്കാനയില്‍ നിന്ന് മോദി നേരിട്ട് കോയമ്പത്തൂരിലേക്ക് എത്തുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയും ഒപ്പമുണ്ടായിരുന്നു.
കുങ്കുമ ഹരിത പതാകയേന്തിയും കാവിത്തൊപ്പി ധരിച്ചും ആയിരങ്ങളാണ് വഴി നീളെ ജനസേവകനെ കാണാന്‍ തടിച്ചു കൂടിയിരുന്നത്. വാദ്യഘോഷങ്ങള്‍ മുഴക്കിയും മുദ്രാവാക്യം വിളിച്ചും ഭാരത് മാതാ കീ ജയ് വിളിച്ചും മോദി മോദി എന്ന് വിളിച്ചും അവര്‍ അദ്ദേഹത്തെ വരവേറ്റു. തുറന്ന വാഹനത്തില്‍ നിന്ന് അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇരുട്ട് വീണിട്ടും അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നവര്‍ മടങ്ങിയിരുന്നില്ല. ആര് എസ്പുരത്താണ് സമാപിച്ചത്.
മോദിയുടെ റോഡ് ഷോയ്ക്കു പോലും സ്റ്റാലിന് സര്‍ക്കാരിന്റെ പോലീസ് അനുമതി നിഷേധിച്ചിരുന്നതാണ്. മദ്രാസ് ഹൈക്കോടതിയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കിയത്. ബോംബു ഭീഷണി ഉണ്ടായിരുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: