തിരുവനന്തപുരം: ചെങ്കല്‍ചൂള രാജാജി നഗര്‍ കോളനിയില്‍ വോട്ടര്‍മാരെ കാണാനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോട് ദുരിതങ്ങളുടെ കെട്ടഴിച്ച് പ്രദേശവാസികള്‍. ഇടത് വലതുമുന്നണികളുടെ സര്‍ക്കാര്‍ ഭരിച്ചിട്ടും തങ്ങള്‍ക്ക് ഒരു പ്രയോജനം ലഭിച്ചിട്ടില്ലെന്ന് അമ്മമാര്‍ വേദനയോടെ പറഞ്ഞു. പ്രദേശത്ത് മിക്കവര്‍ക്കും ഒരു നല്ല വീടുപോലുമില്ല. ഇരുപത്തിയഞ്ച് വര്‍ഷമായി ഒറ്റമുറി കെട്ടിടത്തില്‍ 1000 രൂപ വാടക നല്കി കഴിയുകയാണ് ലതകുമാരി.
വീട്ടുജോലിക്ക് പോയാണ് നിത്യവൃത്തിക്കുള്ള അന്നം തേടുന്നത്. ഇവരുടെ ഒറ്റമുറിയില്‍ കെട്ടിടത്തില്‍ 4 പേരാണ് അന്തിയുറങ്ങുന്നത്. മഴക്കാലമായാല്‍ മലിന ജലം വീടുകളിലേക്ക് ഇരച്ചുകയറും. മാലിന്യ നിര്‍മാര്‍ജ്ജനത്തിനും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അവര്‍ സ്ഥാനാത്ഥിയോട് ആവശ്യപ്പെട്ടു.
ഈ തിരഞ്ഞെടുപ്പോടെ തിരുവനന്തപുരത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും നിങ്ങളുടെ പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ”ഇത്തവണ ഒരു മാറ്റം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇലക്ഷനില്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും ഓരോ വാഗ്ദാനം നല്‍കും. ഇലക്ഷന് കഴിഞ്ഞാല്‍ അവര്‍ അതു മറക്കും. ഞാന്‍ അങ്ങനെയല്ല, പറയുന്നത് ചെയ്യും. അതാണ് എന്റെ ഗ്യാരന്റി.”
കോളനിയിലെ എല്ലാ വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. 40 വര്‍ഷമായി കഴിയുന്ന എന്റെ വീടിന് പട്ടയമില്ലന്നു പരാതിപറഞ്ഞ് അപ്പു. ഷീറ്റ് കൊണ്ടുമറച്ച് ഒറ്റമുറിയിലാണ് 75കാരനായ അപ്പു കഴിയുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇയ്യാള്‍ക്ക് മറ്റുള്ളവര്‍ നല്കുന്ന സഹായമാണുള്ളത്. വയോധികരും നിരാലംബരുമായ കോളനി നിവാസികള്‍ക്ക് മരുന്ന് വാങ്ങാന്‍ കാശില്ല. ചികിത്സാ സഹായം വേണമെന്ന് ആവശ്യപ്പെട്ടു.
ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേട്ട സ്ഥാനാര്‍ഥി ഇതിനെല്ലാം പരിഹാരം കാണുമെന്നും നിങ്ങളുടെ ജീവിതനിലവാരം തീര്‍ച്ചയായും മാറ്റമുണ്ടാക്കുമെന്നും ഉറപ്പു നല്കി. തമ്പാനൂര്‍ സതീഷ്, മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന്, വൈസ് പ്രസിഡന്റുമാരായ ബിജുമൂലയില്, രമേഷ് ബാബു, ഏര്യാ പ്രസിഡന്റ് വിനു, ജനറല്‍ സെക്രട്ടറി ദിലീപ്, ഇന്‍ന്റസ്ട്രിയല്‍ കണ്‍വീനര്‍ മനു തമ്പാനൂര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: