കോട്ടയം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി നികുതി അടയ്ക്കാതെ വലിയ തുക കുടിശിക വരുത്തിയവര്‍ നിരവധി. പലതും വന്കിടക്കാരാണെന്നതിനാലും പല ഒഴിവുകിഴിവുകളും കേസും പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയാണ്. ഇവര്‍ക്ക് പിഴപ്പലിശ ഒഴിക്കാക്കിക്കൊടുക്കാമെന്ന് എല്ലാവര്‍ഷവും സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും കുടിശിക തുടരുകയാണ്് . 2023- 24 വര്‍ഷത്തെ കുടിശിക തീര്‍ത്ത് അടക്കേണ്ടത് ഈ മാസമാണ്. പലരും കരുതുന്നതുപോലെ വര്‍ഷത്തിലൊരിക്കലല്ല കെട്ടിട നികുതി അടക്കേണ്ടത്. ആറുമാസം കൂടുമ്പോഴാണ്. നിശ്ചിത സമയത്തിനകം നികുതി ഒടുക്കിയില്ലെങ്കില്‍ മാസം 2% എന്ന നിരക്കില്‍ പിഴപ്പലിശ വരും. എന്നാല്‍ എല്ലാ വര്‍ഷങ്ങളിലും പിഴപ്പലിശ ഒഴിവാക്കി നല്‍കുകയാണ് പതിവ്്. ഈ വര്‍ഷവും പിഴപ്പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കിയതായി മന്ത്രി അറിയിച്ചിരുന്നു ഈ വര്‍ഷത്തെ മാത്രമല്ല, മുന്‍വര്‍ഷങ്ങളിലെ വസ്തുനികുതി കുടിശികയും പിഴപ്പലിശ ഇല്ലാതെ ഇപ്പോള്‍ അടയ്ക്കാനാകും. വസ്തുനികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും ഇത്തരത്തില്‍ ഇളവു നല്‍കുന്നത്. ഇതിനകം വസ്തുനികുതിയോടൊപ്പം പിഴപ്പലിശ അടച്ചവര്‍ക്ക്, അടുത്ത വര്‍ഷത്തെ വസ്തുനികുതിയില്‍ ഈ തുക ക്രമീകരിച്ചു നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
തദ്ദേശസ്ഥാപനങ്ങളിലെ 2023- 24 വര്‍ഷത്തെ വസ്തുനികുതി ഡിമാന്‍ഡ് 2636.58 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: