കോട്ടയം: റബര് ബോര്ഡില് റബര് പ്രൊഡക്ഷന് കമ്മിഷണറായി ഡോ. സിജു റ്റി. ചാര്ജെടുത്തു. ഭാരത റബര് ഗവേഷണ കേന്ദ്രത്തിലെ ഇക്കണോമിക്സ് റിസേര്ച്ച് വിഭാഗത്തില് ശാസ്ത്രജ്ഞനായി 2010 മുതല് പ്രവര്ത്തിച്ചുവരികയായിരുന്നു.
ഡോ. സിജു തമിഴ്നാട് അഗ്രിക്കള്ച്ചറല് യൂണിവേഴ്സിറ്റിയില് നിന്ന് കൃഷിശാസ്ത്രത്തില് ബിരുദാനന്തരബിരുദമെടുത്തശേഷം ഗാന്ധിഗ്രാം റൂറല് ഇന്സ്റ്റിറ്റിയൂട്ടിലെ സ്കൂള് ഓഫ് അഗ്രിക്കള്ച്ചര് ആന്ഡ് ആനിമല് സയന്സില് ഡോക്ടറേറ്റ് നേടി. കേരളത്തില് റബര് ടാപ്പര്മാര്ക്കുള്ള ക്ഷാമം എന്നതായിരുന്നു ഗവേഷണ വിഷയം. ഇന്ത്യയിലെ റബര്കൃഷി വ്യാപിപ്പിക്കാനും ഉത്പാദനം മെച്ചപ്പെടുത്താനുമുള്ള പദ്ധതികള് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന റബര് പ്രൊഡക്ഷന് ഡിപ്പാര്ട്ടുമെന്റിന്റെ തലവനായിട്ടായിരിക്കും ഡോ. സിജു പ്രവര്ത്തിക്കുക.
ഡോ. സിജു, കൊല്ലം മീനാട് മൂലയില്കുന്നത്ത് കുടുംബാംഗമാണ്. ഭാര്യ ഡോ. ശ്രീപാര്വതി വി. ഹോമിയോപ്പതിക് ഫിസിഷ്യനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: