കാലിഫോര്‍ണിയ: പതിനായിരം മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ച് ഹാങ്ചോ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് ഗുല്‍വീര്‍ സിങ്.
കാലിഫോര്‍ണിയയിലെ സാന്‍ യുവാന്‍ കാപിസ്ട്രാനോയില് നടക്കുന്ന ദി ടെന്‍ 2024ലാണ് താരത്തിന്റെ റിക്കാര്‍ഡ് നേട്ടം. മത്സരത്തില്‍ 27:41.81 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ഗൂല്വീര് രണ്ടാമതായി. അമേരിക്കയുടെ ഡ്ര്യൂ ഹണ്ടര്‍ ആണ് ഒന്നാമതെത്തിയത്(27:38.87).
16 വര്‍ഷം പഴക്കമുള്ള ദേശീയ റിക്കാര്‍ഡ് ആണ് ഗുല്‍വീര്‍ സിങ് ഇന്നലെ മറികടന്നത്. ഇതിന് മുമ്പ് 2008ല്‍ സുരേന്ദ്ര സിങ് കുറിച്ച 28:02.89 മിനിറ്റ് ആണ് ഇന്നലെ പഴങ്കഥയായത്.
ഏഷ്യന്‍ അത്ലറ്റുകളിലെ മികച്ച 37-ാമത്തെ പ്രകടനമാണ് ഇന്നലെ ഗുല്‍വീര്‍ കാഴ്ച്ചവച്ചത്.
ഈ പട്ടികയില്‍ ആദ്യ നൂറിനുള്ളില്‍ എത്തിയ ഏക ഭാരതീയനാണ്. മാസങ്ങള്‍ക്ക് മുമ്പ് ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലനേട്ടം സ്വന്തമാക്കിയിരുന്നു. പക്ഷെ പാരിസ് ഒളിംപിക്സിലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. ഒളിംപിക്സ് യോഗ്യതയ്ക്കായി നിജപ്പെടുത്തിയിരുന്നത് ഏഷ്യന്‍ ഗെയിംസില്‍ 27 മിനിറ്റില്‍ ഫിനിഷ് ചെയ്യണമെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: