ഡാംസ്റ്റാഡ്റ്റ്: ജര്‍മന്‍ ബുന്ദെസ് ലിഗ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ അപൂര്‍വ്വ റിക്കാര്‍ഡ്.
ബുന്ദെസ് ലിഗയിലെ അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിനുള്ള റിക്കാര്‍ഡ് ആണ് കെയ്ന്‍ സ്വന്തമാക്കിത്. കഴിഞ്ഞ ദിവസം എസ്വി ഡാംസ്റ്റാഡ്റ്റിനെതിരെ ബയേണ്‍ മ്യൂണിക് നേടിയ രണ്ടാം ഗോളിലാണ് ഹാരി കെയ്ന്‍ തന്റെ റിക്കാര്‍ഡ് നേട്ടം കുറിച്ചത്.
സീസണില്‍ ഇതുവരെ 26 മത്സരങ്ങളില്‍ ഹാരി കെയന്‍ നേടിയിരിക്കുന്നത് 31 ഗോളുകള്‍. ഇതിന് മുമ്പ് ലീഗില്‍ തുടക്കക്കാരന്റെ ഏറ്റവും മികച്ച പ്രകടനം സീസണില്‍ 30 ഗോളുകളായിരുന്നു. ഡാംസ്റ്റാഡ്റ്റിനെതിരായ മത്സരത്തില്‍ 45+1ാം മിനിറ്റിലാണ് ടീമിനായി ഹാരി കെയ്ന്‍ രണ്ടാം ഗോള്‍ നേടിയത്. 1963-64 സീസണില്‍ ഹാംബര്‍ഗിനായി യുവെ സീലര്‍ നേടിയ 30 ഗോള്‍ ആണ് ഇന്നലത്തെ മത്സരത്തോടെ ഹാരി കെയ്ന്‍ പിന്നിലായത്. ബുന്ദെസ് ലിഗയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡ് പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ പേരിലാണ്. ഒരു സീസണില്‍ 41 ഗോളാണ് താരം നേടി റിക്കാര്‍ഡ് ഇട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: