വിജയവാഡ : കോൺഗ്രസ് പാർട്ടിയുടെ അജണ്ട തങ്ങളുടെ സഖ്യകക്ഷികളെ ഉപയോഗിക്കുകയും അതിനുശേഷം വലിച്ചെറിഞ്ഞ് കളയുക എന്നതാണെന്ന് പ്രധാനമന്ത്രി മോദി. ആന്ധ്രയിലെ പൽനാട് ജില്ലയിലെ ബൊപ്പുഡി ഗ്രാമത്തിൽ എൻഡിഎ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പരാമർശം.
കോൺഗ്രസിന്റെ യൂസ് ആൻഡ് ത്രോ സമീപനത്തെ വിമർശിച്ച മോദി എൻഡിഎയുടെ സഖ്യകക്ഷികളോടുള്ള വിശാലമനസ്കതയെ പ്രശംസിച്ചു. ദാരിദ്ര്യനിർമാർജനം, ലോക്‌സഭാ തിരഞ്ഞെടുപ്പ്, വികസിത് ഭാരത് തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി.
ആന്ധ്രയിലെ അഴിമതിയെ അഭിസംബോധന ചെയ്ത അദ്ദേഹം സംസ്ഥാന സർക്കാരിനെ പുറത്താക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. കോൺഗ്രസിന്റെയും ഇൻഡി സഖ്യകക്ഷികളുടെയും അഴിമതിക്കെതിര പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
കോൺഗ്രസിന്റെ അജണ്ട അതിന്റെ പങ്കാളികളെ ഉപയോഗിക്കുകയും ഒടുവിൽ തള്ളുകയും ചെയ്യുക എന്നതാണ്. ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയും സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയും ഒരുപോലെയാണെന്നും ഒരു കുടുംബത്തിലെ അംഗങ്ങൾ ഭരിക്കുന്നത് ഒരുപോലെയാണെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം എൻഡിഎയിൽ ഞങ്ങൾ എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നു, മറുവശത്ത് കോൺഗ്രസ് പാർട്ടിയുടെ ഒരേയൊരു അജണ്ട സഖ്യകക്ഷികളെ ഉപയോഗിക്കുകയും തുടർന്ന് ഉപേക്ഷിക്കുക എന്നതാണ്. ഇന്ന്, കോൺഗ്രസിന് നിർബന്ധിതമായി ഇൻഡി സഖ്യം ഉണ്ടാക്കേണ്ടിവന്നു, പക്ഷേ അവരുടെ ചിന്തയിൽ സഖ്യത്തെ ഉപേക്ഷിക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും പരസ്പരം എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് കാണാം. ബംഗാളിൽ ടിഎംസിയും ഇടതുപക്ഷവും പരസ്പരം പറയുന്നതും പഞ്ചാബിൽ കോൺഗ്രസും എഎപിയും പരസ്പരം ഉപയോഗിക്കുന്ന തരത്തിലുള്ള ഭാഷയും നമുക്ക് അറിയാവുന്നതാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ആ ആളുകൾ സ്വന്തം നേട്ടത്തിന് വേണ്ടി ഈ രീതിയിൽ പോരാടുന്നു. തിരഞ്ഞെടുപ്പിന് ശേഷം അവർ എന്ത് ചെയ്യുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക അഭിലാഷങ്ങളും ദേശീയ പുരോഗതിയും മുൻനിർത്തിയാണ് എൻഡിഎ മുന്നോട്ട് പോകുന്നതെന്നും തെരഞ്ഞെടുപ്പിന് ശേഷം രാജ്യം കൂടുതൽ വലിയ തീരുമാനങ്ങൾ എടുക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂൺ 4 ന് എൻഡിഎയ്‌ക്ക് 400-ന് മുകളിലാണ് സീറ്റുകളെന്ന് രാജ്യം മുഴുവൻ പറയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത് ഭാരത് വികസിത് ആന്ധ്രാപ്രദേശ് കെട്ടിപ്പടുക്കുക എന്നിവയാണ് എൻഡിഎയുടെ ലക്ഷ്യമെന്നും ആന്ധ്രാപ്രദേശിൽ എൻഡിഎ സർക്കാർ സംസ്ഥാനത്തിന്റെ വേഗത്തിലുള്ള വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെടുകയാണെന്നും മോദി പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ ജനങ്ങൾ രണ്ട് വലിയ കാര്യങ്ങളിൽ തീരുമാനമെടുത്തതായി അദ്ദേഹം പറഞ്ഞു. ആദ്യത്തേത് കേന്ദ്രത്തിൽ എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്നും രണ്ടാമതായി ഇവിടുത്തെ സംസ്ഥാന സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അവർ തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി മോദി, അഴിമതിയിൽ ഏർപ്പെടുന്നതിൽ മന്ത്രിമാർക്കിടയിൽ മത്സരമുണ്ടെന്ന് ആരോപിച്ചു. ഇവിടെ സംസ്ഥാന സർക്കാരിലെ മന്ത്രിമാർ തമ്മിൽ അഴിമതിയുമായി ബന്ധപ്പെട്ട മത്സരമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ആന്ധ്രാപ്രദേശിൽ ജഗന്റെ പാർട്ടിയും കോൺഗ്രസ് പാർട്ടിയും ആന്ധ്രയിൽ വെവ്വേറെയാണെന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. രണ്ടും ഒന്നുതന്നെ. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഈ പാർട്ടികൾ നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: