ഇസ്ലാമബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ വസീറിസ്ഥാനില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ലെഫ്റ്റനന്റ് കേണലും ക്യാപ്ടനുമുള്പ്പെടെ ഏഴു സൈനികര്‍ കൊല്ലപ്പെട്ടു.
ഒരു ചാവേര്‍ സ്ഫോടകവസ്തു നിറച്ച ട്രക്ക് സൈനിക ക്യാമ്പിലേയ്ക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. സൈന്യത്തിന്റെ തിരിച്ചടിയില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പുതുതായി രൂപീകരിച്ച ഭീകര സംഘടനയായ ജെയ്ഷെ-ഇ-ഫുര്‍സാന്‍-ഇ-മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
അഫ്ഗാനിസ്ഥാന് അതിര്‍ത്തിയായ ഇവിടം തെഹ്റിക് പാകിസ്ഥാന് താലിബാന്റെ ശക്തികേന്ദ്രമണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: