മോദി വിരുദ്ധ മാധ്യമ കൊള്ളസംഘം ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ആദ്യ കള്ളത്തിരക്കഥ പൊളിഞ്ഞുപാളീസായി.
പാക് കമ്പനിയായ ഹബ് പവര്‍ 95 ലക്ഷം രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വാങ്ങിയെന്നും 40 പട്ടാളക്കാരെ കൊന്ന പുല്‍വാമ ആക്രമണത്തിന് പ്രത്യുപകാരമായാണ് പാക് കമ്പനി ഇലക്ട്രല്‍ ബോണ്ട് വഴി ഈ തുക ബിജെപിയ്ക്ക് നല്‍കിയതെന്നുമായിരുന്നു മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകരുടെ കള്ളക്കഥ.
കോണ്‍ഗ്രസ് അവരുടെ സോഷ്യല്‍മീഡിയയില്‍ മാര്‍ച്ച് 15ന് ഈ നുണക്കഥ പങ്കുവെയ്ക്കുകയും ചെയ്തു.
“രാജ്യം മുഴുവന്‍ 40 പട്ടാളക്കാരുടെ നഷ്ടത്തില്‍ ഇരിക്കുമ്പോള്‍ ചിലര്‍ പാകിസ്ഥാനില്‍ നിന്നുള്ള പണം വാങ്ങി ആനന്ദിക്കുകയാണ്. ഇപ്പോള്‍ മനസ്സിലായോ പുല്‍വാമ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താത്തതും ഒരു കുറ്റവാളി പോലും പിടിക്കപ്പെടാത്തതും എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ നിങ്ങള്‍ മനസ്സിലായോ?” – ഇതായിരുന്നു കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ്.
ഇതോടെ അഭിഭാഷകരായ അഭിഷേഖ് മനുസിംഘ് വി, കപില്‍ സിബല്‍, പ്രശാന്ത് കിഷോര്‍ തുടങ്ങിയ മോദി വിരുദ്ധ അഭിഭാഷകരും രാജ്യത്തുള്ള അനേകം മതപരിവര്‍ത്തനലോബികളുള്‍പ്പെടെയുള്ള എന്‍ജിഒകളും മോദി വിരുദ്ധ മാധ്യമസിന്‍ഡിക്കേറ്റുകളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നിരിക്കുന്നത്. അഴിമതിക്കാരനല്ലാത്ത മോദിയെ എങ്ങിനെയെങ്കിലും കള്ളക്കഥ മെനഞ്ഞ് കുടുക്കുക എന്ന ലക്ഷ്യമാണ് ഈ സിന്‍ഡിക്കേറ്റ് ഏറ്റെടുത്തിരിക്കുന്നത്.
എന്നാല്‍ ഇന്ത്യാ ടുഡേ നടത്തിയ ഫാക്ട് ചെക്കില്‍ ഇത് നുണക്കഥയാണെന്ന് കണ്ടെത്തി. അങ്ങിനെ ഒരു പാകിസ്ഥാന് കമ്പനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 95 ലക്ഷം രൂപയ്ക്ക് 14 ഇലക്ട്രല്‍ ബോണ്ട് വാങ്ങിയെന്നത് നുണയാണെന്നും കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ മോദി വിരുദ്ധ മാധ്യമസിന്‍ഡിക്കേറ്റ് ഞെട്ടി വിറച്ചിരിക്കുകയാണ്.
പാകിസ്ഥാനിലെ ഊര്‍ജ്ജ നിര്‍മ്മാണക്കമ്പനിയാണ് ഹബ് പവര്‍ എന്ന ഹബ് കോ എന്നും ഇവര്‍ പാകിസ്ഥാന് കമ്പനിയുടെ വിക്കിപീഡിയ പേജ് വരെ പങ്ക് വെച്ച് കൊണ്ട് മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയിലെ 95ലക്ഷത്തിന്റെ ഇലക്ട്രല്‍ ബോണ്ട് വാങ്ങിയത് പാകിസ്ഥാനില്‍ നിന്നുള്ള ഹബ് പവര്‍ കമ്പനിയല്ലെന്നും ദല്‍ഹി ആസ്ഥാനമാക്കി അതേ പേരില്‍ പ്രവര്‍ത്തിക്കുന്ന ഹബ് പവര്‍ എന്ന വ്യാജക്കമ്പനിയാണെന്നും ഇന്ത്യാ ടുഡേ കണ്ടെത്തി.
ന്യൂസ് മിനിറ്റ്, സ്ക്രോള്‍, ന്യൂസ് ലോണ്ട്രി എന്നീ ഓണ്‍ലൈന്‍ വാര്‍ത്താചാനലുകളും നിരവധി സ്വതന്ത്ര ജേണലിസ്റ്റുകളുമാണ് ഇലക്ട്രറല്‍ ബോണ്ടിന്റെ പേരില്‍ ബിജെപിയ്ക്കെതിരായ വാര്‍ത്തകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരണം നല്‍കുന്നത്.
എന്നാല്‍ തമിഴ്നാട്ടിലെ വെറും 38 എംപിമാരുള്ള ഡിഎംകെ സാന്റിയാഗോ മാര്ട്ടിന് വാങ്ങിയ 1368 കോടി രൂപയുടെ ഇലക്ടറര്‍ ബോണ്ടില്‍ 37 ശതമാനം തുക സംഭാവനയായി വാങ്ങി എന്നത് ഈ മാധ്യമകൂട്ടായ്മക്ക് പ്രശ്നമേയല്ല. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിലൊന്ന് എംപിമാരുള്ള ഡിഎംകെ ആകെ ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയ 656.5 കോടിയില്‍ 509 കോടിയും സാന്റിയോഗോ മാര്ട്ടിന് എന്ന ഫ്യൂച്ചര്‍ ഗെയിമിങ്ങ് എന്ന ഓണ്‍ലൈന്‍ ചൂതാട്ടക്കമ്പനി നടത്തുന്ന ബിസിനസുകാരനില്‍ നിന്നും വാങ്ങിയെന്നത് ഒരു കുറ്റമായേ ഈ മോദി വിരുദ്ധ മാധ്യമക്കൂട്ടായ്മ കാണുന്നില്ലെന്നതാണ് രസം.
പകരം പാകിസ്ഥാനില്‍ നിന്നുള്ള ഹബ് പവര്‍ എന്ന കമ്പനി ബിജെപിയ്ക്ക് 95 ലക്ഷം ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയെന്നും പുല്‍വാമ ആക്രമണത്തിനുള്ള പ്രത്യുപകാരമായാണ് ഈ തുക നല്‍കിയതെന്നുമാണ് ഇവരുടെ കള്ളപ്രചാരണം. ഇതിനെതിരെ ബിജെപി നിയമനടപടികളിലേക്ക് നീങ്ങും. കാരണം ഹബ് പവര്‍ എന്ന പേരില്‍ പാകിസ്ഥാനില്‍ ഒരു കമ്പനി ഉണ്ടെങ്കിലും 95 ലക്ഷം രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനി പാകിസ്ഥാന് കമ്പനിയല്ല എന്നതാണ് വാസ്തവം.
ഹബ് പവര്‍ എന്ന കമ്പനി ദല്‍ഹിയിലെ ഒരു വ്യാജ കമ്പനിയാണെന്നാണ് ഇപ്പോള്‍ ഈ മാധ്യമകൂട്ടായ്മയുടെ പുതിയ കണ്ടെത്തല്‍. ന്യൂസ് മിനിറ്റ്, സ്ക്രോള്‍, ന്യൂസ് ലോണ്ട്രി എന്നീ ഓണ്‍ലൈന്‍ വാര്‍ത്താചാനലുകള്‍ക്ക് പുറമെ അബന് ഉസ്മാനി, ആനന്ദ് മംഗളെ, അനിഷ ഷേത്, അഞ്ജന മീനാക്ഷി, ആയുഷ് തിവാരി, അസീഫ ഫാത്തിമ, ബസന്ത് കുമാര്‍, ധന്യ രാജേന്ദ്രന്, ജയശ്രീ അരുണാചലം, ജോയല്‍ ജോര്‍ജ്ജ്, എം. രാജശേഖര്‍, മരിയ തെരേസ് രാജു, നന്ദിനി ചന്ദ്രശേഖര്‍, നീല്‍ മാധവ്, നികിത സക്സേന, പാര്‍ത് എംഎന്‍, പൂജ പ്രസന്ന, പ്രജ്വല്‍ ഭട്ട്, പ്രതീക് ഗോയല്‍, പത്യൂഷ് ദീപ്, രാഗമാലിക കാര്ത്തികേയന്, രാമന് കിര്‍പാല്‍, രവി നായര്‍, സച്ചി ഹെഗ്ഡെ, ഷബ്ബീര്‍ അഹമ്മദ്, ശിവ് നാരായണന് രാജ് പുരോഹിത്, സിദ്ധാര്‍ത്ഥ മിശ്ര, സുപ്രിയ ശര്‍മ്മ, സുദീപ്തോ മൊണ്ടാല്‍, തബസ്സും ബര്‍നഗര്‍വാല, വൈഷ്ണവി റത്തോര്‍ എന്നിവരാണ് പ്രൊജക്ട് ഇലക്ട്രല്‍ ബോണ്ട് എന്ന പേരില്‍ തന്നെ മോദിയ്ക്കും ബിജെപി സര്‍ക്കാരിനും എതിരെ വാര്‍ത്ത ചമയ്ക്കുന്ന മാധ്യമപ്രവര്‍ത്തകസംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: