കുറ്റ്യാടി (കോഴിക്കോട്) : യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍പുഴ അരിമല കോളനിയില്‍ ബിന്ദുവിനെ (സോണിയ-40) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ബിന്ദുവിനൊപ്പം താമസിച്ചിരുന്ന വാസുവിനെ (എലുമ്പന്) പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ രാത്രിയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തു പരിശോധന നടത്തി.യുവതി നേരത്തേ കെട്ടില്‍ കോളനിയില്‍ താമസിച്ചിരുന്നു.
ബന്ധുവീട്ടില്‍ എത്തിയതാണെന്നും യുവതിയുടെ ദേഹത്ത് പരിക്കുകളുണ്ടെന്നും പൊലീസ് നേരത്തേ അറിയിച്ചിരുന്നു. ഒപ്പം താമസിച്ചിരുന്ന വാസുവിനെ സംഭവശേഷം കാണാതായെന്നും പൊലീസ് പറഞ്ഞു. കുറ്റ്യാടി പൊലീസിന്റെ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: