വെഞ്ഞാറമൂട്: മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പൗരത്വ ഭേദഗതി വിവാദമാക്കുന്നതിലൂടെ നടക്കുന്നതെന്ന് ആറ്റിങ്ങല്‍ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്.
1600 രൂപ പെന്ഷന് കൊടുക്കാന്‍ പോലും കഴിയാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ് ലക്ഷക്കണക്കിന് രൂപ അഭിഭാഷകര്‍ക്ക് നല്‍കിയുള്ള നിയമ യുദ്ധമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നികുതിപ്പണം ഇടതു മുന്നണിയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയും.
20,000 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കിട്ടിയിട്ടുള്ളത്. ബിജെപിക്ക് കിട്ടിയത് 6000 കോടിയാണ്. പ്രതിപക്ഷത്തിന് കിട്ടിയത് 14000 കോടിയും. എന്ത് ആനുകൂല്യം കിട്ടിയതിന്റെ പേരിലാണ് ഈ പതിനാലായിരം കോടി രൂപ കോര്‍പ്പറേറ്റുകള്‍ പ്രതിപക്ഷത്തിന് സംഭാവന നല്‍കിയത് എന്നതാണ് ചോദ്യമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: