തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് മക്കൾ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. അമ്പലമുക്ക് ഗാന്ധിനഗർ സ്വദേശി സുധാകരൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരൈ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. സുധാകരന്റെ ഭാര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ആഹാരം കഴിക്കവെയാണ് തർക്കമുണ്ടായത്. ഇതിൽ ആദ്യം മകൾ ഇടപെടുകയും തുടർന്ന് മൂന്ന് മക്കളിൽ രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും സുധാകരനെ ക്രൂരമായി മർദിച്ച് സമീപത്തെ തോട്ടിൽ തള്ളുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധാകരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: