കോട്ടയം: കേന്ദ്രത്തില്‍ ബി.ജെ.പിയുടെ ഭരണത്തുടര്‍ച്ച പ്രവചിച്ച് രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം നയത്തുടര്‍ച്ചയ്‌ക്കു സാധ്യതയുള്ളതിനാല്‍ സാമ്പത്തിക മേഖലയില്‍ കുതിപ്പുണ്ടാകുമെന്നാണ് മൂഡീസ് വിലയിരുത്തുന്നത് . ഇന്ത്യയുടെ വളര്‍ച്ച 6.8% ആയിരിക്കുമെന്ന് മൂഡീസിന്റെ ഗ്ലോബല്‍ മാക്രോ ഇക്കണോമിക് ഔട്ട്‌ലുക് പറയുന്നു. നേരത്തെ 6.1% വളര്‍ച്ചയാണ് പറഞ്ഞിരുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നാണ് സാക്ഷ്യപ്പെടുത്തല്‍. ജി20 രാജ്യങ്ങളില്‍ ഏറ്റവുമധികം വളര്‍ച്ച ഇന്ത്യയ്‌ക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ന്റെ അവസാന പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 8.4% ആയിരുന്നു. വിലക്കയറ്റം നിയന്ത്രണവിധേയമാണെന്നതും വളര്‍ച്ച ത്വരിതപ്പെടുത്തും.
മുമ്പ് മൂഡീസ് അനലിറ്റിക്‌സ് എന്നറിയപ്പെട്ടിരുന്ന മൂഡീസ്, യു. എസ് ആസ്ഥാനമായ റേറ്റിംഗ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2007-ല്‍ സ്ഥാപിതമായ മൂഡീസ് കോര്‍പ്പറേഷന്റെ ഒരു ഉപസ്ഥാപനമാണ്. ക്രെഡിറ്റ് വിശകലനം , പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് , ഫിനാന്‍ഷ്യല്‍ മോഡലിംഗ് , ഘടനാപരമായ വിശകലനം , ഫിനാന്‍ഷ്യല്‍ റിസ്‌ക് മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഗവേഷണം നടത്തുന്നു . പ്രൊപ്രൈറ്ററി ഇക്കണോമിക് മോഡലുകളും സോഫ്റ്റ്വെയര്‍ ടൂളുകളും ഉള്‍പ്പെടെയുള്ള സോഫ്റ്റ്വെയര്‍, കണ്‍സള്‍ട്ടിംഗ് സേവനങ്ങളും സാമ്പത്തിക സേവന മേഖലയ്‌ക്കുള്ള പ്രൊഫഷണല്‍ പരിശീലനവും നല്‍കുന്നുണ്ട്. ‘നിക്ഷേപകര്‍ക്ക് സെക്യൂരിറ്റികളുടെ ഭാവിയിലെ ആപേക്ഷിക ക്രെഡിറ്റ് യോഗ്യത അളക്കാന്‍ കഴിയുന്ന ഗ്രേഡേഷന്‍ സംവിധാനം നല്‍കുകയെന്നതാണ് മൂഡീസ് റേറ്റിംഗുകളുടെ ഉദ്ദേശ്യം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: