തിരുവനന്തപുരം: അണ്ടര്‍ 17 ബോയ്സ് & ഗേള്‍സ് ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംസ്ഥാനത്തെ കായിക താരങ്ങളുടെ അവസരം നിഷേധിക്കരുതെന്ന് എന്‍.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ 6 മുതല്‍ 9 വരെ ബീഹാറിലെ പാറ്റ്നയില്‍ നടക്കുന്ന അണ്ടര്‍ 17 ബോയ്സ് & ഗേള്‍സ് ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി കേരള ടീം ഇതുവരെയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സര്‍ക്കാറിന്റെ സാമ്പത്തിക പരാധീനതയാണ് കാരണമെന്ന് വകുപ്പുേദ്യാസ്ഥര് പറയാതെ പറയുന്നുണ്ട്. ഗ്രേസ് മാര്‍ക്കുള്‍പ്പെടെ നിരവധി അവസരങ്ങളാണ് ഇത് മൂലം കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നത.് ദേശീയ മത്സരത്തിന് ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ സാമ്പത്തിക പ്രശ്നങ്ങള്‍ പറഞ്ഞ് കുട്ടികളുടെ അവസരങ്ങള്‍ നിഷേധിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. കുട്ടികളുടേയും രാഷ്ട്രത്തിന്റെയും കായിക സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കാനുള്ള അവസരമൊരുക്കണം.
ദേശീയ ഗെയിംസിനെക്കുറിച്ച് കായിക താരങ്ങള്‍ക്ക് അടിയന്തരമായി അറിയിപ്പ് നല്കി പരിശീലന ക്യാമ്പും പരിശീലകരേയും നിശ്ചയിക്കണം. ട്രെയിന്‍ ടിക്കറ്റടക്കമുള്ള യാത്രാ കാര്യങ്ങള്‍ ബുക്ക് ചെയ്യണമെന്നും വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിലൂടെ ദേശീയ മത്സരത്തിന് പങ്കെടുക്കാന്‍ യോഗ്യത നേടിയ കായിക താരങ്ങളുടെ അവസരം നിഷേധിക്കുന്ന ക്രൂരതയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും എന്‍ടിയു ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: