നാഗ്പൂര്‍: നാഗ്പൂരില്‍ ഇന്നവസാനിക്കുന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ മലയാളി സാന്നിധ്യം ഏറെ. വിവിധ സംഘടനകളുടെ ദേശീയചുമതലകള് വഹിച്ച് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരാണ് ഈ മലയാളി കാര്യകര്‍ത്താക്കള്‍. കേരളത്തില്‍ ആര്‍എസ്എസിന്റെ വിവിധ ചുമതലകള്‍ വഹിച്ച ജെ. നന്ദകുമാര്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ എന്നീ ചുമതലകളോടെ ഇപ്പോള്‍ ദല്‍ഹി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.
നാല് പതിറ്റാണ്ടായി വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം.എം. അശോകന് ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാരക് പ്രമുഖായാണ് പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നത്.
സീമാ ജാഗരണ്‍ മഞ്ചിന്റെ ദേശീയ സംയോജകന്‍ കേരളത്തിന്റെ മുന്‍ പ്രാന്തപ്രചാരകനായ എ. ഗോപാലകൃഷ്ണനാണ്. മഞ്ചിന്റെ ദേശീയ സഹസംയോജകന് വടക്ക് കിഴക്കന്‍ മേഖലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച പി.പി. പ്രദീപനാണ്. ഗോഹട്ടിയാണ് ഇദ്ദേഹത്തിന്റെ കേന്ദ്രം. ബിഎംഎസ് ദേശീയ അധ്യക്ഷനായിരുന്ന അഡ്വ.സി.കെ. സജിനാരായണന്‍ സംഘടനയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ ചുമതലയിലാണ്. പ്രതിനിധി സഭയുടെ പ്രമേയ സമിതിയിലും ഇദ്ദേഹമുണ്ട്.
വനവാസി കല്യാണാശ്രമത്തിന്റെ ദേശീയ സഹ സംഘടനാ സെക്രട്ടറിയായ പി.പി. രമേശ് ബാബു, ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിജ്ഞാന് ഭാരതി ദേശീയ സഹസംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ദേശീയ സെക്രട്ടറി പി.എ. വിവേകാനന്ദ പൈ, ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സഹസംയോജക് എ. വിനോദ്, സംസ്കൃത ഭാരതി ദേശീയ സെക്രട്ടറി പ. നന്ദകുമാര്‍ എന്നിവരും മൂന്ന് ദിവസമായി ഇവിടെ നടക്കുന്ന പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ കൂടാതെ കേരളത്തില്‍ നിന്നുള്ള പതിനെട്ട് പ്രതിനിധികളടക്കം കേരളത്തില്‍ നിന്ന് 54 പേരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: