ന്യൂദല്‍ഹി: ‘മോദിജീ, താങ്കള്‍ ഇപ്പോള്‍ ഒരുങ്ങുന്നത് 2029ലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണോ?’- ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ഇന്ത്യാ ടുഡേ ചെയര്‍പേഴ്സണ്‍ അരുണ്പുരിയാണ് മോദിയോട് ഈ ചോദ്യം ചോദിച്ചത്.
ഇതിന് മോദി നല്കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. “2029നോ? ഞാന്‍ തിരക്കിട്ട് പണിയെടുക്കുന്നത് 2047ന് വേണ്ടിയാണ്. മോദി എന്താണ് എന്നറിയാന്‍ താങ്കളുടെ മാധ്യമസ്ഥാപനത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും ഇറക്കൂ. അവര്‍ കണ്ടെത്തട്ടേ. “. മോദിയുടെ ഈ മറുപടിയ്ക്ക് സദസ്സില്‍ നിന്നും വലിയ കരഘോഷങ്ങളും ആര്‍പ്പുവിളിയും ഉയര്‍ന്നു.
തൊട്ടുപിന്നാലെ വന്നു, മോദിയുടെ അടുത്ത തകര്‍പ്പന്‍ മറുപടി. “ഞാന്‍ ഹെഡ് ലൈന്‍ വേണ്ടി ( Headline- വാര്‍ത്തകളില്‍ തലക്കെട്ടുകള്‍ വരാന്‍ വേണ്ടി) പണിയെടുക്കാറില്ല, പകരം ഡെഡ് ലൈന്‍ (Deadline-ഒരു കാര്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ട അന്തിമ സമയം) വേണ്ടിയാണ് പണിയെടുക്കുന്നത്. ” – ഇതിനും കിട്ടി കയ്യടിയും ആര്‍പ്പുവിളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: