ആലപ്പുഴ: ഇടതുമുന്നണി കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കാതിരുന്ന കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ആലപ്പുഴ എസ്എല്‍പുരം പുരം കെഎസ്ഇബി ഓഫിസിലാണ് സംഭവം.
മര്‍ദ്ദനമേറ്റ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് മോനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎം ആരിഫിന്റെ കുടുംബയോഗം ഇന്ന് നിശ്ചയിച്ചിരുന്നു.
ഇതില്‍ പങ്കെടുക്കുന്നതിനായി എസ് എല്‍ പുരം കെഎസ്ഇബി ഓഫീസിലെ 16 ജീവനക്കാര്‍ അനുമതി ആവശ്യപ്പെട്ടെങ്കിലും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് മോന്‍ അനുവദിച്ചില്ല. ഉദ്യോഗസ്ഥരെല്ലാവരും കൂടി പോകുന്നത് ശരിയല്ലെന്ന് രാജേഷ് മോന്‍ പറഞ്ഞു. തുടര്‍ന്ന് രാജേഷ് മോനെ ഓഫീസില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാരാണ് മര്‍ദ്ദിച്ചതെന്ന് രാജേഷ് മോന്‍ പറഞ്ഞു. ഡ്യൂട്ടി സമയത്ത് യോഗത്തിന് പോകാന്‍ അുവദിക്കാത്തതിലെ വിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: