തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പിന് എത്ര നാള് അവശേഷിക്കുന്നു എന്നതിലല്ല കാര്യമെന്ന് കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖര്‍. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഒപ്പം ഏഴരവര്‍ഷമായി കേരളത്തില്‍ നടമാടുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിഷ്ക്രിയതയും വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. നിലവിലെ സാഹചര്യത്തില്‍ തലസ്ഥാനവികസനത്തിനും കേരളത്തിനും ദേശീയ വികസനതാല്പ്പര്യത്തിനൊപ്പം നില്ക്കുന്ന ബിജെപി മുന്നണി സ്ഥാനാര്‍ത്ഥികളെ ജനം തെരഞ്ഞെടുക്കും’ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തോടുള്ള പ്രതികരണമായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: