ന്യൂദല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം പരിധി വിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍.തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കും.
നിര്‍ദ്ദേശം ലംഘിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ് നല്കി.തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയത്. പ്രചാരണ വേളയില്‍ സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കരുത്. വിദ്വേഷ പ്രസംഗം, ജാതി -മതപരമായ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഇതുവരെ ഉണ്ടായിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ ഡാറ്റ ശേഖരിച്ച ശേഷമാണ് അന്തിമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയിട്ടുള്ളത്. ഇനി ഒരു പാര്‍ട്ടിയെയും പരിധി വിടാന്‍ അനുവദിക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും രാജീവ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: