കരമന ജയന് (ബിജെപി സംസ്ഥാന സെക്രട്ടറി)
കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വയനാട് പൂക്കോട്ട് വെറ്റിനറി ഗവണ്മെന്റ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം നടത്തിയ ക്രൂരമായ ‘കൊലപാതകമാണ്’. രണ്ട് ദിവസത്തില്‍ കൂടുതല്‍ സിദ്ധാര്‍ത്ഥിനെ അതിക്രൂരമായി ഉപദ്രവിച്ചിട്ട് പോലും പോലീസിന് അറിയാന്‍ കഴിഞ്ഞില്ല എന്നത് ഞെട്ടിച്ച കാര്യമാണ്.
എനിക്ക് ഓര്‍മ്മ വന്നത് തിരുവനന്തപുരം നഗരത്തില്‍, അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ച എസ്എഫ്ഐ , ഡിവൈഎഫ്ഐ ഗുണ്ടകളെ ഉരുക്കു മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിയ കേരള പോലീസിലെ പ്രഗല്ഭനായ ഉദ്യോഗസ്ഥനായിരുന്ന എന്‍ ശ്രീമുകുന്ദന്‍ സാറിനെയും ബാലചന്ദ്രന് ഗുരുക്കളെയുമാണ്. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളും അതുപോലെതന്നെ ധര്‍മ്മിഷ്ഠരും. തിരുവനന്തപുരം നഗരത്തിലെ പല ഗുണ്ടകളെയും ക്രിമിനലുകളെയും അമര്‍ച്ച ചെയ്യാന്‍് ഇരുവരും ഒരുമിച്ചാണ് ഓപ്പറേഷന് നടത്തിയിരുന്നത്. ഇവര്‍ ഒരുമിച്ച് പോലീസ് വാഹനത്തില്‍ സഞ്ചരിക്കുന്നത് കണ്ടാല്‍, അന്ന് നഗരത്തില്‍ പോലീസ് നടപടി നടക്കാന്‍ പോവുകയാണ് എന്ന് സംസാരം ഉണ്ടാവുമായിരുന്നു.
1965 മുതല്‍ 1981 വരെ ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡോ ആയി സേവനമനുഷ്ടിച്ചിട്ടുള്ള ബാലചന്ദ്രന് വിരമിച്ച ശേഷമാണ് പോലീസ് ട്രെയിനിങ് കോളേജില്‍ (പി. ടി. സി) മാര്‍ഷല്‍ ആര്‍ട്സ് ട്രെയിനര്‍ ആയി സേവനമനുഷ്ടിച്ചത്. അദ്ദേഹത്തെ ഈ തസ്തികയില്‍ കൊണ്ടുവരുന്നതില്‍ ശ്രീമുകുന്ദന്‍ സാര്‍ പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു.
കളരിപ്പയറ്റിന്റെയും മര്‍മ്മ ചികിത്സയുടെയും പ്രചരണത്തിനും വളര്‍ച്ചയ്ക്കുമായി 1983 ല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സ് എന്ന പ്രസ്ഥാനം സ്ഥാപിച്ചു. അതിനുശേഷം ബാലചന്ദ്രന് മാസ്റ്റര്‍ എന്ന നാമത്തില്‍ അറിയപ്പെട്ടു. വഴുതക്കാടും പരശുവയ്ക്കലിലും കളരി പരിശീലന കേന്ദ്രം ആരംഭിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളരിപ്പയറ്റിനെയും മര്‍മ്മ ചികിത്സയെയും കുറിച്ചുള്ള ക്ലാസ്സുകള്‍ എടുത്തു ്പരശുവയ്ക്കലില് താമസമാക്കിയ ബാലചന്ദ്രന് മാസ്റ്റര്‍ 2001 ല്‍ സ്വരൂപാനന്ദ സ്വാമികള്‍ നിന്ന് സന്യാസ ദീക്ഷയും ധര്‍മ്മാനന്ദ സ്വരൂപ് ഹനുമന്‍ ദാസ് സ്വാമികള്‍ എന്ന നാമവും സ്വീകരിച്ചു. ധാര്‍മികം എന്നപേരില്‍ ആശ്രമവും കളരി പരിശീലന കേന്ദ്രവും സ്ഥാപിച്ചു.കളരി പരിശീലനവും കളരി ചികിത്സയും കൃഷിയും ഗോ പരിപാലനവുമായി അദ്ദേഹം തന്റെ ആത്മീയ ജീവിതം നയിച്ചു പോന്നു,
ഈ കാലയളവില്‍ നല്ല കര്‍ഷകനും ക്ഷീരകര്‍ഷകനു ഉള്ള സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം, ‘കര്‍ഷക സ്വാമി’ എന്നും അറിയപ്പെട്ടിരുന്നു.
2022 മാര്‍ച്ച് 20 ന് സ്വാമികള്‍ ഈ ലോകത്തു നിന്നും യാത്രയായി. മകന് ഗിരീഷ് ബാലചന്ദ്രന് അമേരിക്കയില്‍ ഡോക്ടറാണ്. ശ്രീമുകുന്ദന്‍ സാറിന്റെ മകന് അശ്വന്ത് മുകുന്ദന് പോലീസ് ഹെഡ് കോര്‍ട്ടേഴ്സില്‍ ജോലി നോക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: