തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാലയുടെ മുന്നില്‍ നിന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പോലീസുകാരോട് അലറി ചോദിച്ചത് ‘ നിനക്കൊക്കെ ഗവര്‍ണറുടെ കക്കൂസ് കഴുകിക്കൂടേ’ എന്ന്. തിരുവനന്തപുരത്ത് സര്‍വകകലാശാല കലോത്സവ വിധി കര്‍ത്താവ് ഷാജി പൂന്തോട്ടയോട് എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി അഞ്ജു കൃഷ്ണ ആക്ഷേപിച്ചുകൊണ്ട് ചോദിച്ചത് ‘തനിക്ക് ഇത്രയും തടിയുണ്ടല്ലോടാ, കിളച്ചു തിന്നൂടേ’ എന്നും.ചോദിക്കുക മാത്രമല്ല ഷാജിയേയും നൃത്തപരിശീലകര്‍ ജോമറ്റ് മൈക്കിളിനേയും സൂരജിനേയും മര്‍ദ്ദിച്ചതിന് നേതൃത്വം നല്കിയതും അഞ്ജു ആണ്.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ.അക്ഷയ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍.എ.നന്ദന് എന്നിവരും ഒപ്പം കൂടി.
എസ് എഫ് ഐ മുന്‍ കൊല്ലം ജില്ലാ പ്രസിഡന്റും സര്‍വകലാശാല യുണിയന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്ന അഞ്ജു കൃഷ്ണ കേന്ദ്രകമ്മറ്റി അംഗവുമാണ്.
മൂന്നു പേരേയും സെനറ്റ് ഹാളിനുള്ളിലെ മുറിയില്‍ വെള്ളമോ ഭക്ഷണമോ നല്‍കാതെ മണിക്കൂറുകളോളം തടവിലാക്കി. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് തുടങ്ങിയവ കൊണ്ടു തല്ലി. തല്ല് സഹിക്കാതായപ്പോള്‍ നാട്ടിലെത്തിയാല്‍ മരിച്ചുകളയുമെന്നു സംഘാടകരോടുതന്നെ ഷാജി പറഞ്ഞിരുന്നു. ‘നീ പോയി ചാക് ‘ എന്നായിരുന്നു അഞ്ജുവിന്റെ മറുപടി. അടിയെല്ലാം കൊടുത്ത ശേഷമാണ് പോലീസില്‍ മൂന്നുപേരേയും ഏല്‍പ്പിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയപ്പോള്‍ വേദനയുണ്ടെന്നു ഡോക്ടറോട് ഷാജി പൂത്തട്ട പറഞ്ഞിരുന്നു.
ഷാജി പൂത്തട്ടയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കുന്നുവെന്നു കുടുംബം ആരോപിച്ചു. നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ഗവര്‍ണര്‍ക്കു നിവേദനം നല്കി. ‘ഷാജി അവഹേളനത്തിനും പീഡനത്തിനും ഇരയായി. മാനസികമായി തകര്‍ന്ന നിലയിലാണു തിരുവനന്തപുരത്തുനിന്നു തിരിച്ചെത്തിയത്’ കുടുംബാംഗങ്ങള്‍ ഒപ്പിട്ട നിവേദനത്തില്‍ പറയുന്നു.
ഷാജിയുടെ സ്വര്‍ണമാലയും പഴ്സും നഷ്ടപ്പെട്ടതിനെപ്പറ്റി പൊലീസില്‍ പരാതി നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും സഹോദരന് അനില്‍ കുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: