തിരുവനന്തപുരം: ബി.ജെ.പിക്കു കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെന്ന് പരിഹസിച്ച് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്. എന്നാല്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ വിലയേറിയ ഓട്ടുപാത്രങ്ങള്‍ ക്ലാവുപിടിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യം ഹസനെ തിരിഞ്ഞു കൊത്തുന്നു.
കേരള സ്പോര്‍ട്ടസ് കൗണ്‍സില്‍ മുന്‍ അദ്ധ്യക്ഷയും കായിക താരവുമായ പത്മിനി തോമസ്, ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്പാന്നുര്‍ സതീഷ്, സി.എന്‍. ഉദയകുമാര്‍ തുടങ്ങി ഒട്ടേറെ പേര് ബി.ജെ.പിയില്‍ ചേര്‍ന്നതിനെയാണ് എം എം ഹസന് പരിഹസിച്ചത്. പെരുമ്പറ കൊട്ടിയ ബി.ജെ.പിക്കു കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളാണെന്നായിരുന്നു പരിഹാസം.
കോണ്‍ഗ്രസില്‍ പ്രതിഭയുള്ളവര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശരിവയ്ക്കുകയായിരുന്നു ഒരര്‍ത്ഥത്തില്‍ ഹസന് ചെയ്തത്. മണ്‍പാത്രങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും മാത്രമേ കോണ്‍ഗ്രസില്‍ ശേഷിക്കൂ. കോണ്‍ഗ്രസില്‍ നിന്നു ബി.ജെ പി യില്‍ ചേരുന്ന ഓട്ടുപാത്രങ്ങള്‍ മൂല്യമുള്ളതാണ്. ബി.ജെ.പി അത് തേച്ചുമിനുക്കിയെടുക്കും.
ബി.ജെ.പിയിലെത്തിയ പത്മിനി തോമസ് തന്നെ നല്ല ഉദാഹരണം.
കെ.പി സി.സിയുടെ കായിക വിഭാഗം അധ്യക്ഷയായിരുന്നു. അര്‍ജുന അവാര്‍ഡ് ജേതാവാണ്. ഏഷ്യന്‍ ഗെയിംസില്‍ രണ്ടു മെഡലുകള്‍ നേടിയിട്ടുണ്ട്. ഭര്‍ത്താവും മക്കളും കായിക താരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: