കോട്ടയം: യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്റെ (USIEF) നിയന്ത്രണത്തിലുള്ള ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുകള്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് https://apply.iie.org/ffsp2025
ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രൊഫഷണലുകളെയും വിദ്യാര്‍ഥികളെയും കൈമാറുന്ന പദ്ധതി പ്രകാരമാണ് ഈ അവസരം. 55% മാര്‍ക്കോടെ ബാച്ചിലര്‍ ബിരുദത്തിനു തുല്യമായ യോഗ്യത നേടി, 3 വര്‍ഷത്തെയെങ്കിലും പ്രൊഫഷണല്‍ പരിചയമുള്ളവര്‍ക്ക് ഫുള്‍ബ്രൈറ്റ്-നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പിന് അപേക്ഷിക്കാം. സാധാരണഗതിയില്‍ ഇന്ത്യയിലെ നാലുവര്‍ഷ ബിരുദമോ പി.ജി ബിരുദമോ വേണ്ടിവരും. മൂന്നുവര്‍ഷ ബിരുദവും ഫുള്‍ടൈം പിജി ഡിപ്ലോമയും ഉണ്ടെങ്കിലും പരിഗണിക്കും. വിസ, യാത്ര, പഠനം, താമസം, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് ആനുപാതികമായ സ്കോളര്‍ഷിപ്പ് ലഭിക്കും.
പൊതുഭരണം, പൊതുജനാരോഗ്യം, നഗരാസൂത്രണം, ജെന്‍ ഡര് / വിമന്‍സ് സ്റ്റഡീസ് , ഇക്കണോമിക്സ്, പരിസ്ഥിതി, രാജ്യാന്തരകാര്യങ്ങള്‍, രാജ്യാന്തരനിയമം, ജേണലിസം എന്നീ വിഷയങ്ങളില്‍ നിന്ന് പഠനം തിരഞ്ഞെടുക്കാം.
ആഗസ്റ്റിലാവും ഇന്റര്‍വ്യൂ- അപേക്ഷകര്‍ TOEFL, GRE പരീക്ഷയെഴുതണം.
2025 ആഗസ്റ്റ് / സെപ്റ്റംബര്‍ മാസങ്ങളില്‍ ക്ലാസുകള്‍ തുടങ്ങും. വിശദ വിവരങ്ങള്‍ക്ക് ഇമെയില്‍: [email protected] അല്ലെങ്കില്‍ [email protected]
ഡോക്ടറല്‍ റിസര്‍ച് ഫെലോഷിപ്പുകളായ ഫുള്‍ബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പ്, ഫുള്‍ ബ്രൈറ്റ് കലാം ഫെലോഷിപ്പ് എന്നീ പ്രോഗ്രാമുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: