ന്യോന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ലൈനപ്പ് തയ്യാറായി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്ന തരത്തിലാണ് ഇന്നലെ വൈകീട്ട് നടന്ന നറുക്കെടുപ്പില്‍ ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
യൂറോപ്പിലെ വിവിധ ലീഗുകളില്‍ നിന്നും വമ്പന്മാരാണ് ഇത്തവണ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണലിന്റെ എതിരാളികളായി ക്വാര്‍ട്ടറില്‍ ഇറങ്ങുക ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക് ആയിരിക്കും. ഫ്രഞ്ച് കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്നെതിരെ(പിഎസ്ജി) സ്പാനിഷ് ടീം എഫ്സി ബാഴ്സിലോണ ക്വാര്‍ട്ടര്‍ കളിക്കും. ശേഷിക്കുന്ന പോരാട്ടത്തല്‍ അത്ലറ്റിക്കോ മാഡ്രിഡും ബൊറൂസിയ ഡോര്ട്ട്മുന്ഡും കളിക്കും. അടുത്ത മാസം ഒമ്പത്, 10 തീയതികളിലായാണ് ഒന്നാംപാദ ക്വാര്ട്ടറുകള്. ഒരാഴ്ച്ചത്തെ ഇടവേളയില്‍ രണ്ടാംപാദ ക്വാര്‍ട്ടറും നടക്കും.
ക്വാര്‍ട്ടറിലെ ഏറ്റവും ആവേശകരമാകുന്ന റയല്‍-സിറ്റി പോരിലെ ആദ്യപാദ ക്വാര്‍ട്ടര്‍ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ്. രണ്ടാംപാദ മത്സരം സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലും. ബാഴ്സയ്ക്കെതിരായ മത്സരത്തില്‍ പാരിസ് സെന്റ് ജെര്മെയ്ന്(പിഎസ്ജി) ആദ്യം മത്സരിക്കുന്നത് സ്വന്തം തട്ടകത്തിലായിരിക്കും. രണ്ടാംപാദത്തില്‍ ബാഴ്സയുടെ തട്ടകത്തിലും. ബയേണിനെതിരായ മത്സരത്തില്‍ ആഴ്സണലിന്റെ തട്ടകത്തിലായിരിക്കും ആദ്യ മത്സരം.
ആഴ്സണലും ബയേണ്‍ മ്യൂണിക്കും തമ്മില്‍ ജയിക്കുന്നവര്‍ സെമിയില്‍ റയല്‍-സിറ്റി പോരിലെ ജേതാക്കളുമായി പോരടിക്കും. അത്ലറ്റിക്കോ മാഡ്രിഡും ബൊറൂസിയ ഡോര്ട്ട്മുന്ഡും തമ്മില്‍ ഏറ്റുമുട്ടി വിജയിക്കുന്നവരായിരിക്കും ബാഴ്സ-പിഎസ്ജി കരുത്തന് പോരിലെ വിജയികളെ സെമിയില്‍ നേരിടുക. ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളിലായാണ് സെമിയുടെ ആദ്യപാദ മത്സരങ്ങള്‍ വരിക. ഒരാഴ്ച്ചയ്ക്ക് ശേഷം രണ്ടാപാദ സെമിയും നടക്കും. ജൂണ്‍ ഒന്നിന് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ ഫൈനല്‍ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: