കൊച്ചി: കൊല്ലം പരവുരില്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടറായി (എപിപി) അനീഷ്യയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ ഈ മാസം 27 ന് വാദം കേള്‍ക്കാനായി മാറ്റി.
അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) ശ്യാം കൃഷ്ണ, ഡെ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് (ഡിഡിപി) അബ്ദുള്‍ ജലീല്‍, മറ്റൊരു എപിപി എസ്. സ്മിത എന്നിവര്‍ അനീഷ്യയെ ആരോഗ്യപ്രശ്നങ്ങള്‍ അവഗണിച്ച് കോടതിയില്‍ ഹാജരാകാന്‍ നിര്‍ബന്ധിച്ചതായി ഹര്‍ജിയില്‍ പറയുന്നു. ചികിത്സക്കായി അവധിയെടുക്കാന്‍ അനീഷ്യയെ ഡിഡിപി അബ്ദുള്‍ ജലീല്‍ അനുവദിച്ചില്ലെന്നാണ് ആരോപണം. അനീഷ്യയ്ക്ക് ആരോഗ്യനില മോശമായതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ സാധിച്ചില്ലെന്നും തുടര്‍ന്ന് പകയോടെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു. 2024 ജനുവരി 21 ന് മകളുടെ ആത്മഹത്യയിലേക്ക് നയിച്ച ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അനീഷ്യയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: